ചിന്തയിലും പ്രവര്‍ത്തിയിലും കുംഭ രാശിക്കാര്‍ കളങ്കമേശാത്തവനും സങ്കല്‍പ്പ സൃഷ്ടിയില്‍ തല്‍പ്പരരും പുരോഗമന ചിന്താഗതിയുള്ളവരും വ്യവസ്ഥാപിത ചട്ടങ്ങളെ മറികടക്കുന്നവരും ആയിരിക്കും. ഇവര്‍ക്ക് ഒട്ടനവധി സുഹൃത്തുക്കളുണ്ടായിരിക്കും. മികച്ച വ്യക്തിത്വം, കറയറ്റതുമായ കാഴ്പ്പാട്, സംഭാഷണം എന്നിവ മൂലം പോകുന്നിടത്തെല്ലാം അയാള്‍ തന്നെക്കുറിച്ച് മങ്ങാത്ത പ്രതിഛായ ഉണ്ടാക്കികൊണ്ടിരിക്കും.