അഭിറാം മനോഹർ|
Last Modified വെള്ളി, 30 മെയ് 2025 (17:58 IST)
കുംഭം രാശിയില്‍ ജനിച്ചവരെ ഭാരതീയ ജ്യോതിഷ ശാസ്ത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ളവരായി കണക്കാക്കുന്നു. ഭാവനയും സൗഹൃദങ്ങളെ ആഴത്തില്‍ വിലമതിക്കുന്നവരുമാണ് ഈ രാശിക്കാര്‍. എത്ര കഠിനമായ സാഹചര്യമാണെങ്കില്‍ പോലും ഈ രാശിക്കാര്‍ പ്രതിസന്ധികളില്‍ നിന്നും ഓടി ഒളിക്കില്ല. തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി ഏതറ്റം വരെ പോകാനും ഇവര്‍ തയ്യാറായിക്കും.
2025 വര്‍ഷം പകുതി പിന്നിട്ട് കഴിഞ്ഞു. ഇനിയുള്ള 6 മാസം ഈ രാശിക്കാര്‍ക്ക് എങ്ങനെയാകുമെന്ന് നോക്കാം
2025-ല്‍ കുംഭരാശിയില്‍ തന്നെ ശനി സഞ്ചരിക്കുന്നത് ഒരുപക്ഷേ ഏറ്റവും വലിയ മാറ്റങ്ങള്‍ സമ്മാനിക്കും. ഇത് ഈ രാശിക്കാര്‍ക്ക് സ്വയം തിരിച്ചറിയലിന്റെ കാലം കൂടിയാണ്. ജോലി, വ്യക്തിത്വം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ കരുതലും ഉത്തരവാദിത്തവും കാണിക്കും. ശനി ലഗ്‌നത്തില്‍ ആയതിനാല്‍ കരിയറില്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിനായി കഠിന പ്രയത്‌നവും ആവശ്യമാണ്. ആരോഗ്യത്തിലും കാര്യമായ ശ്രദ്ധ പുലര്‍ത്തണം.ജീവിതത്തെ കൂടുതല്‍ കാര്യമായി കാണേണ്ട കാലം കൂടിയാണിത്.
2025-ല്‍ ചെറിയ നിക്ഷേപങ്ങള്‍ക്ക് തുടക്കമാകാം. ശനി ലഗ്‌നത്തില്‍ ഉണ്ടായതിനാല്‍ അത്ര എളുപ്പം ഫലം കിട്ടില്ലെങ്കിലും, ദീര്‍ഘകാലമായി വിലയിരുത്തുമ്പോള്‍ ലാഭമുണ്ടാകും. സ്വയം തൊഴില്‍/സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള ശ്രമങ്ങള്‍ സഫലമാകും. ചന്ദ്രന്‍ അഞ്ചാം ഭാവത്തിലേക്ക് വരുമ്പോള്‍ പ്രണയബന്ധങ്ങളില്‍ സംശയം അനുഭവപ്പെട്ടേക്കാം. വിവാഹം, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ നിര്‍ണായകമാകും. സുഹൃത്തുക്കളെ പറ്റി നിഗൂഡമായ അറിവുകള്‍ ലഭിക്കും. ഈ രാശിക്കാര്‍ ശനിപൂജ നടത്തുന്നത് നല്ലതാണ്. പച്ചയും നീലയും നിറങ്ങള്‍ അഭികാമ്യം. 2025ല്‍ കുംഭം രാശിക്കര്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. എന്നാല്‍ സ്വയം തിരിച്ചറിയലും പരിശ്രമവും ഇതില്‍ നിര്‍ണായകമാകും. പ്രധാനമായും സ്വന്തം ശക്തി തിരിച്ചറിയാലാണ് ഈ രാശിക്കാര്‍ക്ക് വിജയത്തിലേക്കുള്ള വഴി.