മീനരാശിക്കാരുടെ ശരീരഘടനയും സ്വഭാവവും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (17:30 IST)
മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.

മീന രാശിയിലുള്ളവര്‍ ഉദാരചിത്തരും അനുകമ്പയുള്ളവരും ആയിരിക്കും. ഉള്ളിന്റെയുള്ളില്‍ അവര്‍ ആശയവാദികളായിരിക്കും. ആദ്ധ്യാത്മീയമായി ചായ്വുള്ള അവര്‍ അന്ധവിശ്വാസികളാവാനും സാധ്യതയുണ്ട്. ദയ, സഹതാപം, എന്തും ഉള്‍ക്കൊള്ളുവാനും എന്തിനോടും ഇണങ്ങിച്ചേരുവാനുമുള്ള കഴിവ് എന്നിവ ഉള്ളതിനാല്‍ ഇവരുമായി സുഹൃത് ബന്ധം സ്ഥാപിക്കുക നിസാര കാര്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :