പ്രതിരോധശേഷിക്ക് സൂര്യനമസ്കാരം

WEBDUNIA|
രോഗം വന്ന ശേഷം ചിത്സിക്കുന്നതിനെക്കാള്‍ നല്ലതാണല്ലോ രോഗത്തെ പ്രതിരോധിക്കുന്നത്. രോഗ പ്രതിരോധ ശേഷിക്ക് അത്യുത്തമമായ ഒരു വ്യായാമ മുറയായാണ് ആചാര്യന്‍‌മാര്‍ സൂര്യ നമസ്കാരത്തെ കാണുന്നത്. പ്രഭാതത്തിലും പ്രദോഷത്തിലും ചെയ്യാവുന്ന യോഗയാണ് സൂര്യ നമസ്കാരം.

പ്രഭാതത്തില്‍ ചെയ്യുന്ന സൂര്യനമസ്കാരത്തിന് ഫലം കൂടുമെന്നാണ് വിദഗ്ധ മതം. പ്രദോഷ സൂര്യ കിരണങ്ങള്‍ക്കും രോഗ നിവാരണത്തില്‍ വലിയ പങ്കുണ്ടെന്ന് കരുതുന്നു.

സുര്യന് അഭിമുഖമായി നിന്ന് വേണം സൂര്യ നമസ്കാരം ചെയ്യാന്‍. അതായത്, രാവിലെയാണെങ്കില്‍ കിഴക്കോട്ടും വൈകുന്നേരമാണെങ്കില്‍ പടിഞ്ഞാട്ടും അഭിമുഖമായി. 12 നിലകളായി നടത്തുന്ന സൂര്യ നമസ്കാരത്തില്‍ ചലനങ്ങള്‍ക്കും ശ്വാസഗതിക്കും പ്രാധാന്യമേറുന്നു. അതിനാല്‍, ഒരു ഗുരുവിന്‍റെ കീഴില്‍ അഭ്യസിക്കുന്നത് ഉത്തമമായിരിക്കും.

ശ്വാസ കോശ രോഗങ്ങള്‍, പ്രമേഹം, ത്വക്‌രോഗങ്ങള്‍ തുടങ്ങിയവയുടെ ശമനത്തിനും രോഗം വരാതിരിക്കാനും ഈ ചെയ്യുന്നത് ഉത്തമമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :