എന്താണ് സെർവിക്കൽ ക്യാൻസർ? രോഗലക്ഷണങ്ങൾ എന്തെല്ലാം?

Last Modified ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (11:57 IST)
സ്ത്രീകൾക്ക് കണ്ടു വരുന്ന ക്യാൻസറുകളാണ് ബ്രസ്റ്റ് ക്യാൻസറും സെർവിക്കൽ ക്യാൻസറും. അഥവാ സ്ഥാനാർബുദം, ഗർഭാശയമുഖ ക്യാൻസർ. പലപ്പോഴും അതിന്റെ അവസാനഘട്ടത്തിലാണ് തിരിച്ചറിയുക. അപ്പോഴേക്കും ഒരുപാട് വൈകുകയും ചെയ്തിരിക്കും.

ക്യാൻസർ ചിലപ്പോഴൊക്കെ അതിന്റെ രോഗലക്ഷണങ്ങൾ പുറത്തുകാണിച്ച് തുടങ്ങും. അത് മനസിലാക്കി തിരിച്ചറിഞ്ഞ്, ചികിത്സ തേടേണ്ടതാണ്. സ്ത്രീകളുടെ ശരീരത്തിനുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിൽ തീർച്ചായും ഡൊക്ടറെ കാണേണ്ടതാണ്.

പക്ഷേ സര്‍വിക്കല്‍ ക്യാന്‍സര്‍ മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും കൃത്യസമയത്ത് ചികിത്സിക്കുവാനും സാധിക്കുന്നതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 70ശതമാനം
സെര്‍വിക്കല്‍ കാന്‍സറും HPV 16 ,HPV 18 എന്നീ
വൈറസ് മൂലമാണ് ഉണ്ടാകുന്നത്.

അണുബാധമൂലമുണ്ടാകുന്ന സർവിക്കൽ ക്യാൻസറിനു സാധാരണ ഗതിയിൽ 20 വർഷമെങ്കിലും എടുക്കും. പക്ഷേ, ചിലർക്ക് പ്രതിരോധശേഷി കുറവുള്ളതിനാൽ, ഇത്തരക്കാർക്ക് 5 വർഷം കൊണ്ട് ഈ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

രോഗ ലക്ഷണങ്ങള്‍:

1. ആര്‍ത്തവം ക്രമം തെറ്റുക

2. ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക.

3. ലൈംഗിക ബന്ധത്തിന് ശേഷം
രക്തം കാണുക.

4. ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്മ

5. വെള്ളപോക്ക്. വെള്ളപോക്കിനൊപ്പം സ്മെൽ അനുഭവപ്പെടുക.

6. നടുവേദന

രോഗം വരാതെ നോക്കേണ്ടത് എങ്ങനെ?

1. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറ അല്ലെങ്കില്‍ മറ്റു സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക.

2. രണ്ടിൽ കൂടുതൽ പുരുഷനുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പുലർത്തുന്നത് ഒഴിവാക്കുക.

3. പുകയില ഉപയോഗിക്കാതിരിക്കുക.

4. കാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :