ഒരു സ്ത്രീയ്ക്ക് എത്ര ഭര്‍ത്താക്കന്മാരാവാം?

WEBDUNIA|
PRO
ഒരു ഭാര്യയ്ക്ക് ഒന്നിലധികം ഭര്‍ത്താക്കന്മാര്‍. ഇതിനെയാണല്ലോ ബഹുഭര്‍തൃത്വം എന്ന് പറയുന്നത്. മഹാഭാരതത്തില്‍ അഞ്ച് ഭര്‍ത്താക്കന്മാരുള്ള പാഞ്ചാലി തന്നെയാണ് ഇതിന് നല്ല ഉദാഹരണം. ചില സമുദായങ്ങളില്‍ ഈ സമ്പ്രദായം ഈ അടുത്ത കാലത്ത് വരെ നിലനിന്നിരുന്നു. വെങ്കലം പോലൊരു സിനിമയുണ്ടായത് അങ്ങനെയാണ്. എന്നാല്‍ ഈ ഇരുപത്തൊന്നാം നൂറ്റണ്ടിലും ഇത്തരം വിചിത്രമായ ആചാരങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തര്‍ പ്രദേശിലെ ഭാഗ്‌പട്ട് ജില്ലയിലെ ഒരു വിദൂര ഗ്രാമത്തില്‍ നിന്ന് മുന്നിയെന്ന യുവതി ഈ പ്രവണതയ്ക്കെതിരെ രംഗത്ത് വന്നതോടെയാണ് മാധ്യമലോകം ബഹുഭര്‍തൃര്‍ത്ത്വം എന്ന സമ്പ്രദായത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ കാരണം.

തന്നെ, തന്റെ ഭര്‍ത്താവിന് പുറമെ ഭര്‍ത്താവിന്റെ സഹോദരന്മാരും ലൈംഗികമായി ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ഇതിന് നിര്‍ബന്ധിക്കുന്നതാവട്ടെ സ്വന്തം ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും. ഭര്‍ത്താവിന്റെ സഹോദരങ്ങളുടെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനും അവര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് നാല്പതുകാരിയായ മുന്നിയുടെ പരാതി. ഭര്‍ത്താവിന്റെ സഹോദരന്മാര്‍ക്ക് ഭാര്യമാരെ കിട്ടാതെ വന്നപ്പോള്‍ അവരുടെ കൂടി ഭാര്യയാകാന്‍ ഇവര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവത്രേ.

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മാറിമാറിയാണ് ഭര്‍ത്താവും സഹോദരന്മാരും തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ഇംഗിതത്തിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ കയ്യില്‍കിട്ടുന്നത് എടുത്ത് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും മുന്നിയെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ അവരുടെ ചെയ്തികള്‍ ചെറുക്കുന്നതിനാല്‍ അവര്‍ തന്നെ ചില രാത്രികളില്‍ വീടിന് വെളിയിലേക്ക് തള്ളിയിടും. മണ്ണണ്ണയൊഴിച്ച് കൊലപ്പെടുത്താനും ശ്രമമുണ്ടായി.

മുന്നിയേ പോലെ ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീകള്‍ വേറെയുമുണ്ടെങ്കിലും അവര്‍ക്ക് ഇതില്‍ പരാതിയില്ല. അവര്‍ക്ക് ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ട്. ഇതാണ് ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയാവാത്തത്. മാത്രമല്ല ഇത്തരം ഗ്രാമങ്ങളില്‍ ഇത് സാധാരണമായതിനാല്‍ നിയമപാലകരും ഇതിനെതിരെ കണ്ണടയ്ക്കുകയാണ് പതിവ്.

ഗ്രാമങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ നഗരങ്ങളില്‍ മറ്റൊരു രീതിയിലാണ് ബഹുഭര്‍തൃത്വം അരങ്ങേറുന്നത്. ഇവിടങ്ങളിലെ ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ പണത്തിന് വേണ്ടി കാഴ്ചവയ്ക്കുന്നു. ഈ രീതിയിലുള്ള ബഹുഭര്‍തൃത്ത്വ ത്തിനോട് ഭാര്യമാര്‍ക്കും എതിര്‍പ്പില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :