സൌദി സ്ത്രീകള്‍ക്ക് പുകയ്ക്കാതെ വയ്യ!

WEBDUNIA|
PRO
PRO
സൌദിക്കാരിയായ വിദാദ് എന്ന യുവതി പുകവലി തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. പക്ഷേ വിദാദ് പുകവലിക്കുന്ന കാര്യം അവരുടെ ഭര്‍ത്താവിന് പോലും അറിയില്ല! വിദാദിനെപ്പോലെ ഒരുപാട് സ്ത്രീകള്‍ സൌദിയിലുണ്ട്. ഒളിച്ചും പാത്തും അവര്‍ പുകവലിയുടെ ലഹരി തേടുന്നു.

സൌദി അറേബ്യയില്‍ പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായാണ് സര്‍വെകള്‍ തെളിയിക്കുന്നത്. ഇവിടുത്തെ 25 ശതമാനം സ്ത്രീകള്‍ പുകവലിക്ക് അടിമകളാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനം പറയുന്നു. 25 മുതല്‍ 35 വയസ്സുവരെ പ്രായമുള്ളവരാണ് രാജ്യത്തെ പുകവലിക്കാരില്‍ ഏറെയും. സ്കൂള്‍ വിദ്യാര്‍ത്ഥികളും ഒട്ടും മോശക്കാരല്ല.

കുടുംബവഴക്കുകളും മാനസികപ്രശ്നങ്ങളുമാണ് പലരെയും പുകവലിക്ക് അടിമകളാക്കുന്നത്. പുകവലി തുടങ്ങിയ ശേഷം ഭര്‍ത്താവുമായി വഴക്കിടാറില്ലെന്നും സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞു എന്നും സ്ത്രീകള്‍ പറയുന്നു. വീട്ടുകാര്‍ അറിയാതെയാണ് ഈ പരിപാടി ഒപ്പിക്കുന്നതെന്ന് മിക്കവാറും പേരും സമ്മതിക്കുന്നു. പുകവലി തുടങ്ങിയപ്പോള്‍ സ്വാതന്ത്ര്യം കൂടിയതുപോലെ തോന്നുന്നു എന്നുവരെ ചിലര്‍ പറഞ്ഞു കളഞ്ഞു.

സൌദിയിലെ സ്ത്രീകള്‍ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. പുകവലി ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇവര്‍ അറിയുന്നില്ലേ, ആവോ? പുകവലി വരുത്തിവയ്ക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സയ്ക്കായി ഓരോ വര്‍ഷയും 500 കോടി റിയാലാണ് സൌദി മാറ്റിവയ്ക്കുന്നതെന്നും സര്‍വെ പറയുന്നുണ്ട്. 23,000 പേര്‍ ഇതിനോടകം മരണപ്പെടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :