ദേവതമാര്‍ സന്തോഷിക്കുകയാണ്

WEBDUNIA|
“യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതഃ”

ഭൂമിയില്‍ ദേവതമാര്‍ സന്തോഷിക്കുന്നു. കാരണം ഇവിടെ ഒരു സ്ത്രീ പൂജിക്കപ്പെടുകയാണ്‍. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എ ടി എസ് മേധാവി ഹേമന്ത് കാര്‍ക്കറെയുടെ പത്നി കവിത കാര്‍ക്കറെ.

ഭീകരവാദികളുടെ വെടിയേറ്റു മരിച്ച ഭര്‍ത്താവിന്‍റെ മൃതദേഹത്തിന്നരികില്‍ തികഞ്ഞ സംയമനത്തോടെ നിന്ന കവിതയെ ഭാരതം ആദരവോടെയാണ് നോക്കിയത്. ആരോടും പരിഭവമില്ലാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച ഭര്‍ത്താവിന്‍റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ പക്വമതിയായി അവര്‍ നിന്നു.

“അദ്ദേഹത്തെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു, സംഭവിച്ച നഷ്‌ടം വളരെ വലുതാണെങ്കിലും.” ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ജീവിതത്തില്‍ ഒറ്റയ്ക്കായപ്പോഴും അവര്‍ ധൈര്യം കൈവെടിയുന്നില്ല, ആരെയും കുറ്റപ്പെടുത്തുന്നില്ല, രാജ്യസ്നേഹത്തിന്‍റെ മണ്‍ ചെരാത് തെളിയിച്ച് ദേശ നന്മയ്ക്കായി പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :