ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രം

WEBDUNIA|
നിത്യഹരിത വനങ്ങള്‍ ഉള്‍പ്പെടുന്ന ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രം കണ്ണൂരിലാണ്. കേന്ദ്രം പശ്ഛിമഘട്ടത്തിന്‍റെ താഴ്വാരത്തായി സ്ഥിതിചെയ്യുന്നു. വിവിധതരം മാനുകള്‍, ആനകള്‍, കാട്ടുപന്നികള്‍, കാട്ടുപോത്തുകള്‍ എന്നിവ സര്‍വ്വസാധാരണമായ കാഴ്ചയാണ്. പുള്ളിപ്പുലി, കാട്ടുപൂച്ച, അപൂര്‍വ്വമായ പക്ഷികള്‍ വിവിധതരം അണ്ണാനുകള്‍ എന്നിവയും ഇവിടെ കാണം. ഏകദേശം 160 തരം പക്ഷികള്‍ ഉണ്ടിവിടെ. വംശനാശം സംഭവിച്ചുവെന്നു കുരുതുന്ന ചിലതരം പക്ഷികളെപ്പോലും ഇവിടെ കണ്ടിട്ടുണ്ട്. തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ നിന്നും 36 കിലോമീറ്റര്‍ ദൂരെയാണീ വന്യ മൃഗസംരക്ഷണ കേന്ദ്രം.


കടലിനടുത്തായി തന്നെ സ്ഥിതിചെയ്യുന്ന വളപട്ടണം നദിയിലെ ബോട്ടു സവാരി അപൂര്‍വ്വമായ ഒരു അനുഭവമാണ്. പറശ്ശിനിക്കടവിലേയ്ക്ക് പോകുന്നവഴിയിലാണ് പ്രസിദ്ധമായ പാമ്പുവളര്‍ത്തല്‍ കേന്ദ്രം. പാമ്പുകളുടെ പ്രദര്‍ശനം സദാസമയവും ഇവിടെ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :