മത്തപ്പൂ തീയല്‍

WEBDUNIA| Last Modified ശനി, 30 ജൂലൈ 2011 (16:48 IST)
മത്തങ്ങ മാത്രമല്ല മത്തപ്പൂവും കറിവയ്ക്കാം. കൂടുതല്‍ പോഷകദായകമാണിത്.

മത്തപ്പൂ - 2 കപ്പ്
ഉള്ളി വഴറ്റിയത് - 2 കപ്പ്
നാളികേരം ചിരകിയത് - 1 കപ്പ്
മല്ലിപ്പൊടി - 3 1/2 ടീസ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
പുളി - പാകത്തിന്
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

മത്തപ്പൂ നന്നായി കഴുകി എണ്ണയില്‍ വഴറ്റിവയ്ക്കുക. രണ്ടു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചെറുതീയില്‍ നാളികേരം വറുത്തെടുക്കണം. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, എന്നിവ ലേശം എണ്ണയില്‍ ചൂടാക്കണം. വറുത്തെടുത്ത നാളികേരവും ചൂടാക്കിയ ചേരുവയും ഒന്നിച്ച് മയത്തില്‍ അരച്ചെടുക്കണം. പുളി 5 കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് അരപ്പും ഉപ്പും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ വയ്ക്കുക. തിളയ്ക്കുമ്പോള്‍ വഴറ്റിയ ഉള്ളിയും മത്തപ്പൂവും ഇടുക. ഇത് വെന്ത് ചാറ് പാകത്തിനു കുറുകുമ്പോള്‍ കറിവേപ്പിലയിട്ട് വാങ്ങിവച്ച് വറുത്തിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :