സെന്‍റ് വാലന്‍റൈന്‍

പ്രവീണ്‍ പി

WEBDUNIA|
ക്രൂരമായ തീരുമാനമാണിതെന്ന് വിശേഷിപ്പിക്കപ്പെട്ടു. വാലന്‍റൈനും ഈ നിയമത്തെ ഇഷ്ടപ്പെട്ടിരുന്നില്ല.തൊഴില്‍ പരമായി പുരോഹിതനായ വാലന്‍റൈന്‍റെ ഒരു പ്രധാന ജോലി വിവാഹം നടത്തിക്കൊടുക്കുക എന്നതായിരുന്നു.ക്ലാഡിയസ് നിയമം പാസാക്കിയിട്ടും വാലന്‍റൈന്‍ വളരെ രഹസ്യമായി വിവാഹം നടത്തിക്കൊടുക്കുമായിരുന്നു.

അങ്ങനെ ഒരു ദിവസം വിവാഹ ചടങ്ങ് നടന്ന് കൊണ്ടിരിക്കെ സൈനികര്‍ എത്തി വാലന്‍റൈനെ പിടിച്ച് കൊണ്ട് പോയി.ജയിലടയ്ക്കപ്പെട്ട വാലന്‍ന്‍റൈനെ കാത്തിരുന്നത് മരണ ശിക്ഷയായിരുന്നു.

എങ്കിലും വാലന്‍റൈന്‍ ദുഖിച്ചില്ല. താന്‍ ചെയ്തത് തെറ്റല്ല എന്ന് അദ്ദേഹത്തിന് പൂര്‍ണ്ണ ബോദ്ധ്യമുണ്ടായിരുന്നു.ജയിലില്‍ നിരവധി യുവജനങ്ങള്‍ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു.സ്നേഹത്തില്‍ വിശ്വസിക്കുന്നവരായിരുന്നു വര്‍.

ജയിലിലെ സന്ദര്‍ശകരില്‍ ഒരാള്‍ കാവല്‍ക്കാരന്‍റെ മകളായിരുന്നു.വാലന്‍റൈന്‍ ആ പെണ്‍കുട്ടിയുമായി മണിക്കൂറുകള്‍ സംസാരിച്ചിരിക്കുമായിരുന്നു.വാലന്‍റൈന്‍ ചെയ്തത് ശരിയായ കാര്യമാണെന്നും സ്നേഹം ആണ് വലുതെന്നും ആ പെണ്‍കുട്ടി അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

കഴുമരത്തിലേക്ക് പോയ ദിവസം ആ പെണ്‍കുട്ടിക്കായി ഒരു കുറിപ്പ് ജയില്‍ മുറിയില്‍ വാലന്‍റൈന്‍ വച്ചിരുന്നു.തന്നോട് കാട്ടിയ സ്നേഹത്തിനും സൌഹൃദത്തിനും നന്ദി പറഞ്ഞ് കൊണ്ടായിരുന്നു ആ കുറിപ്പില്‍ വാലന്‍റൈന്‍ ഒപ്പുവച്ചിരുന്നത്.

ഈ കുറിപ്പിനെ പിന്തുടര്‍ന്നാണ് ഈ ദിനത്തില്‍ സ്നേഹ സന്ദേശങ്ങള്‍ കൈമാറി തുടങ്ങിയത്.269 എ ഡി ഫെബ്രുവരി 14 നാണ് ഈ കുറിപ്പെഴുതിയ ശേഷം വാലന്‍റൈന്‍ മരണത്തിലേക്ക് നടന്ന് പോയത്.

സ്നേഹം ഒരിക്കലും മരിക്കുന്നില്ല എന്ന് വാലന്‍റൈന്‍റെ കഥയില്‍ നിന്ന് മനസിലാക്കാം.ലക്ഷക്കണക്കിന് പ്രണയിതാക്കളിലൂടെ വാലന്‍റൈന്‍ ഇന്നും ജീവിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :