പ്രണയാര്‍ദ്ര സന്ധ്യയ്ക്കായി

WEBDUNIA|

സായം സന്ധ്യകള്‍ എന്നും പ്രണയത്തിന്‍െറ ഊഷ്മള മുഹൂര്‍ത്തങ്ങളാണ്. പ്രണയദിനത്തിലെ സന്ധ്യകള്‍ക്കാകട്ടെ അതിലേറെ ചാരുതയും മനോഹാരിതയും സ്വന്തമാകുന്നു. മറക്കാനാകാത്ത നിമിഷ സ്പന്ദനങ്ങളിലൂടെ നിറയുന്ന സായം സന്ധ്യ.

പ്രണയസമാഗമ മുഹൂര്‍ത്തങ്ങളെ നോക്കി താരകം കണ്ണു ചിമ്മുന്ന സന്ധ്യ. പ്രണയിയുമൊത്തുള്ള ഈ നിമിഷങ്ങളുടെ മനോഹാരിത നഷ്ടമാവാതിരിക്കാന്‍ എന്തെല്ലാം കൂടെ കരുതണം.

മെഴുകുതിരികള്‍. വര്‍ണ്ണവൈവിധ്യമുള്ള മെഴുകുതിരികള്‍ സന്ധ്യയുടെ ചാരുതയ്ക്ക് മാറ്റുകൂട്ടും. വൈദ്യുതി വിളക്കുകളുടെ മിഴിയടച്ച് മെഴുകുതിരികളില്‍ ജ്വാല തെളിയിക്കൂ. അരണ്ട വെളിച്ചം പ്രണയത്തിന് ദിവ്യത നല്‍കും.


.മെഴുകുതിരി തെളിയിക്കാന്‍ ലൈറ്റര്‍/ തീപ്പെട്ടി

.ഹൃദ്യ സുഗന്ധമുള്ള പെര്‍ഫ്യൂം.

.മനോഹരമായ വസ്ത്രങ്ങള്‍

.പുᅲങ്ങള്‍

.മനോഹരമായ സമ്മാനപൊതികള്‍

.പ്രണയഗാനങ്ങളടങ്ങിയ ക്യാസറ്റും/ടേപ്പു റിക്കാര്‍ഡറും

.പട്ടണത്തിലുള്ള പ്രണയിക്കാന്‍ സൗകര്യമുള്ള മറ്റു സ്ഥലങ്ങളുടെ വിവരങ്ങള്‍

.ഷാംപെയിനും ഗ്ളാസ്സും

.പിക്നിക്ക് ബാസ്ക്കറ്റ് സെറ്റ്

.വിരിപ്പ്

.റസ്റ്റോറണ്ടിലെ മെനുവും ഭക്ഷണ സമയവും

.സുന്ദര നിമിഷങ്ങളെ ഒപ്പിയെടുക്കാന്‍ ക്യാമറയും ആല്‍ബവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :