കാലാതീതമാണ് പ്രണയം

WEBDUNIA|

ലൈലാ, മജ്നു

പ്രണയം അനശ്വരമാണെന്ന സന്ദേശം നമ്മളിലെത്തിച്ച ലൈലാ, മജ്നു കഥ എക്കാലത്തും പ്രണയിക്കുന്നവരുടെ ആവേശമാണ്. ഏത് എതിര്‍പ്പിനെയും അതിജീവിക്കാനുള്ള ശക്തി പ്രേമത്തിനുണ്ടെന്ന് ലൈല-മജ്നുവിന്‍െറ കഥ വെളിപ്പെടുത്തുന്നു.

പ്രണയത്തിനായി ജീവിതം നഷ്ടപ്പെടുത്തുമെന്ന് അറേബ്യന്‍ രാജാവ് ശാഹ് അമരിന്‍െറ പുത്രന്‍ കൈസിനെക്കുറിച്ച് ജ്യേത്സ്യന്മാര്‍ പ്രവചിച്ചിരുന്നു. അത് തടയാന്‍ ശാഹ് അമാരി ഏറെ ശ്രമിച്ചുവെങ്കിലും നിയോഗം മാറ്റുകയെന്നത് അസാദ്ധ്യമാണല്ലോ.

യാദൃശ്ഛികമായി ലൈലയെ കണ്ടെത്തിയ കൈസ് പ്രഥമദര്‍ശനത്തില്‍ തന്നെ പ്രണയവിവശനായി. പ്രണയം മറന്ന് പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്ന മൗലവിയുടെ വാക്കുകള്‍ പോലും പ്രണയത്തിന്‍െറ തീവ്രതയില്‍ വിഫലമായി. ലൈലയും കൈസും വേര്‍പിരിയാനാകത്ത വിധം പ്രണയബദ്ധരായി.

ഇതറിഞ്ഞ വീട്ടുകാര്‍ ലൈലയെ വീട്ടുതടങ്കലിലാക്കി. ലൈലയെക്കുറിച്ചുള്ള ചിന്തകളില്‍ വിരഹാതുരനായ കൈസ് വിലപിച്ചു നടന്നു. ഇതോടെ കൈസിന്‍െറ നാട്ടുകാര്‍ മജ്നു എന്നു വിളിച്ചു തുടങ്ങി. ഇന്നും കൈസ് അറിയപ്പെടുന്നത് ദിവ്യ പരിവേഷമാര്‍ന്ന മജ്നു എന്ന നാമത്തിലാണ്. മജ്നുവെന്നതിനര്‍ത്ഥം പരിശുദ്ധ പ്രേമം എന്നാണ്.

ലൈലയേയും മജ്നുവിനേയും അകറ്റാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാവുകയായിരുന്നു. വീട്ടുകാര്‍ ലൈലയെ ബവ്ത് എന്നയാളിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ ലൈല താന്‍ മജ്നുവിന്‍േറതാണെന്ന് ഹൃദയത്തില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ബവ്ത് ലൈലയെ മൊഴി ചൊല്ലി. മജ്നുവിനോടുള്ള പ്രണയത്തിന്‍െറ വിഭ്രാന്തിയില്‍ ലൈല കാടുകള്‍ തോറും മജ്നു എന്നു വിലപിച്ചു നടന്നു. മജ്നുവിനെ കണ്ടെത്തിയ ലൈല മജ്നുവിനെ ഇറുകെ പുണര്‍ന്നു.

ലൈലയുടെ മാതാവ് രണ്ടുപേരെയും പരസ്പരം അകറ്റി ലൈലയെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. മജ്നുവിനെക്കുറിച്ചു വിലപിച്ച് ലൈല മരണമടഞ്ഞു. മരണശേഷമാണ്. ലോകം ഇവരുടെ യഥാര്‍ത്ഥ പ്രണയത്തിന്‍െറ ശക്തി തിരിച്ചറിഞ്ഞത്.

രണ്ടാളേയും സമീപത്തു തന്നെ സംസ്ക്കരിച്ചു. ലൈലയുടേയും മജ്നുവിന്‍െറയും കബറിടങ്ങള്‍ ഇന്നും ലോകം മുഴുവനുള്ള പ്രണയിനികള്‍ ഇന്നും ലോകം മുഴുവനുള്ള പ്രണയികളുടെ വിശുദ്ധ ക്ഷേത്രമാണ്.

കാലം ഈ കബറിടങ്ങളുടെ മാറ്റിന് മരവേല്പിച്ചെങ്കിലും പ്രപഞ്ചത്തില്‍ പരിശുദ്ധ പ്രേമം നിലനില്‍ക്കുന്ന കാലത്തോളം ലൈലയും മജ്നുവും അനശ്വരരായി തന്നെ തുടരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :