സെന്‍റ് വാലന്‍റൈന്‍

പ്രവീണ്‍ പി

PTI
സ്നേഹിക്കുന്നവര്‍ക്കായി ഒരു വാലന്‍റൈന്‍ ദിനം കൂടി കടന്ന് വരുന്നു.എല്ലാ വര്‍ഷവുഇംജ് ഫെബ്രുവരി 14 സ്നേഹിക്കുന്നവരുടെ ദിനമായി ആഘോഷിക്കുന്നു.എന്നാല്‍, ഇതിന് വാലന്‍റൈന്‍ ദിനം എന്ന് പേര് വന്നതെങ്ങനെ എന്നറിയുമോ?

മൂന്നാം നൂറ്റാണ്ടില്‍ റോമിലായിരുന്നു വാലന്‍റൈന്‍ ജീവിച്ചിരുന്നത്. ക്ലാഡിയസ് ചക്രവര്‍ത്തി ആയിരുന്നു അക്കാലത്ത് റോമാ സാമ്രാജ്യം ഭരിച്ചിരുന്നത്.ക്ലാഡിയസിനെ ജനങ്ങളില്‍ മിക്കവരും വെറുത്തിരുന്നു.വാലന്‍റൈനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അങ്ങനെ ഇരിക്കെ തന്‍റെ സൈന്യത്തെ വിപുലമാക്കണമെന്ന് ക്ലാഡിയസിന് ആഗ്രഹമുണ്ടായി.ഇതിനായി യുവാക്കളെ അദ്ദേഹം സൈന്യത്തില്‍ ചേരാന്‍ ക്ഷണിച്ചു. എന്നാല്‍, യുദ്ധം ചെയ്യാന്‍ താല്പര്യമില്ലാത്തതിനാല്‍ മിക്ക യുവാക്കളും സേനയില്‍ ചേരാന്‍ തയാറാ‍യില്ല.ഭാര്യയെയും മക്കളെയും വിട്ട് സേനയില്‍ പ്രാവര്‍ത്തിക്കാന്‍ യുവാക്കള്‍ തയാറാകാത്തതായിരുന്നു ഒരു കാരണം.

സ്വാഭാവികമായും ക്ലാഡിയസ് ചക്രവര്‍ത്തി രോഷാകുലനായി.അദ്ദേഹത്തിന്‍റെ മനസില്‍ വിചിത്രമായ ബുദ്ധി ഉദിച്ചു.ഭാര്യയെയും മക്കളെയും വിട്ട് പോകാന്‍ ഇഷ്ടമില്ലാത്തതു കൊണ്ടാണല്ലോ സൈന്യത്തില്‍ ചേരാന്‍ യുവാക്കളെ കിട്ടാത്തത്.വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നാല്‍ പ്രശ്നമില്ലല്ലോ.അങ്ങനെ വിവാഹം നിയമ വിരുദ്ധമായി ക്ലാഡിയസ് പ്രഖ്യാപിച്ചു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :