ഭക്തിയുടെ നിറവായി ‘ശ്രീകൃഷ്ണലീല’

krishna
FILE
മലയാ‍ള ടെലിവിഷന്‍ രംഗത്ത് വീണ്ടും ഭക്തിയുടെ തരംഗം. സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയിലൂടെ നേടിയെടുത്ത പ്രേക്ഷകര്‍ക്ക് മറ്റൊരു ദൈവകഥ സമര്‍പ്പിക്കുകയാണ് മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റ്.

വൈകുണ്ഠനാഥനായ മഹാവിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണന്‍റെ കഥകള്‍ക്ക് ഇന്നും വളരയധികം ആസ്വാദകരാണുള്ളത്. ഉണ്ണിക്കണ്ണന്‍റെ കുസൃതികള്‍ കണ്ട് മനം നിറയാത്ത ആളുകളില്ല. മലയാളിയെ ആ മനോഹര കാലത്തേക്ക് കൊണ്ടു പോവുകയാണ് ‘ശ്രീകൃഷ്ണലീല’ എന്ന പരമ്പര.

കൃഷ്ണന്‍റെ ശൈശവും ബാല്യവും കൌമാരവുമെല്ലാം മലായാളി പ്രേക്ഷകര്‍ക്ക് ഇനി കൂടുതല്‍ ആസ്വാദ്യകരമാവും. ഇതുവരെ ആരും പറയാത്ത രീതിയിലാണ് ശ്രീകൃഷ്ണന്‍റെ ലീലകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതെന്നാണ് പരമ്പരയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

WEBDUNIA| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2007 (17:48 IST)
പ്രശസ്ത സംവിധായകനായ സുരേഷ് ഉണ്ണിത്താനാണ് ‘ശ്രീകൃഷ്ണലീല’ സംവിധാനം ചെയ്യുന്നത്. കെ ആര്‍ വിജയ, ദേവന്‍, കലാശാല ബാബു, രശ്മി സോമന്‍, ശ്രീജ ചന്ദ്രന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പരമ്പരയില്‍ വേഷമിടുന്നുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിക്കാണ് ഏഷ്യാനെറ്റില്‍ പരമ്പര സം‌പ്രേക്ഷണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :