വിവാഹം വൈകുന്നു, ലോക്‌ഡൗൺ ദിനത്തിൽ ജ്യോത്സ്യനെ കാണാൻ യുവാവിന്റെ ബൈക്ക് യാത്ര, പൊലീസ് ചെയ്തത് ഇങ്ങനെ !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (20:31 IST)
തിരുവനന്തപുരം: വ്യാപനത്തെ തുടർന്ന് രാജ്യത്താകെ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകൾക്ക് പുറത്തിറങ്ങരുത് എന്ന് കേന്ദ്ര സംസ്ഥാന സർക്കരുകൾ നിർദേശം നൽകി കഴിഞ്ഞു. എന്നാൽ വിലക്കുകൾ ലംഘിച്ച് പലരും യാത്രകൾ തുടരുകയാണ്. അത്തരത്തിൽ ഒരു സംഭവമാണ് തിരുവനന്തപുരത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്.

ലോക് ഡൗൺ നിലനിൽക്കേ ഹെൽമെറ്റ്പോലും ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പൊലീസ് പിടികൂടി. എങ്ങോട്ടെന്ന് പൊലീസ് ചോദിച്ചപ്പോൾ യുവാവ് നൽകിയ മറുപടിയാണ് പൊലീസിനെ അമ്പരപ്പിച്ചത്. വിവാഹം വൈകുന്നതിന് പരിഹാരം കാണാൻ ജ്യോത്സ്യനെ കാണാനാണ് ബൈക്കിൽ ഇറങ്ങിയത് എന്നായിരുനു യുവാവിന്റെ മറുപടി.

ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ യുവാവിനെ കൃത്യമായി എത്തിക്കേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാല്‍ കാണാമെന്നും പറഞ്ഞ് യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിക്കൊണ്ടുപോവുകയാരുന്നു. കൊണ്ടുപോയത് നേരെ പൊലീസ് സ്റ്റേഷനിലേക്ക് പിന്നീട് ഒരു മണികക്കൂറിന് ശേഷം പിഴ ഇടാക്കി യുവാവിനെ വിട്ടയക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :