സാധാരണക്കാരന്റെ ശബ്ദമാണിത്, ഇതുകൂടി മാധ്യമങ്ങൾ കേൾക്കണം: തെരഞ്ഞെടുപ്പിനെ കുറിച്ച് സംവിധായകൻ രഞ്ജിത്ത്

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 3 ഡിസം‌ബര്‍ 2020 (10:37 IST)
കോഴിക്കോട്: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാധാരണക്കാരിൽനിന്നും തനിയ്ക്കുണ്ടായഅനുഭവം തുറന്നുപറഞ്ഞ് സാംവിധായകൻ രഞ്ജിത്ത്. മന്ത്രി ടിപി രാമകൃഷ്ണനിൽനിന്നും കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫ് പ്രകടന പത്രിക ഏറ്റുവാങ്ങി സംസാരിയ്കുന്നതിനിടെയാണ് യാത്രയ്ക്കിടെ ഉണ്ടായ ഒരു സംഭവം രഞ്ജിത്ത് വിവരിച്ചത്. വയനാട്ടിലെ ഒരു ഉൾനാട്ടിലെ ചായക്കടയിൽവച്ച് കടക്കാരനോട് സംസാരിയ്ക്കവെ കൊവിഡ് കാലത്തെ ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു എന്ന് രഞ്ജിത് പറഞ്ഞു.

വർഷങ്ങളായി ഇടതുപക്ഷം ഭരിയ്ക്കുന്ന പഞ്ചായത്താണ് ഇതെന്നും. എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും അയാൾ പറഞ്ഞു. അതല്ല നിയമസഭാ ഇലക്ഷനെ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് പരഞ്ഞപ്പോൾ 'ഞങ്ങളെ പട്ടിണിയ്ക്കിട്ടില്ലല്ലോ സാറേ എന്നായിരുന്നു മറുപടി. ഈ കൊവിഡ് കാലത്ത് റേഷൻ കടകളിലൂടെ ഞങ്ങൾക്ക് ഭക്ഷണമെത്തിച്ച് സംരക്ഷിച്ചില്ലെ, പെൻഷന്റെ കാര്യം അറിയാമോ സാറിന്, ഇപ്പോൾ 1,400 രൂപയാണ്. ഇപ്പോൾ കുടിശ്ശികായില്ല സാറെ. എല്ലാ സമയത്ത് തന്നെ. അസംബ്ലി ഇലക്ഷനെ കുറിച്ച് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്, ഇതുകൂടി മാധ്യമങ്ങൾ കേൾക്കണം' എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :