വീടിന് മുകളിൽ കയറി കരിമ്പുലി, സംഭവം ഇങ്ങനെ, വീഡിയോ !

സുമീഷ് ടി ഉണ്ണീൻ| Last Updated: ശനി, 21 സെപ്‌റ്റംബര്‍ 2019 (16:49 IST)
വീടിന് മുകളിൽ കരിമ്പുലി കയറിയാൽ എങ്ങനെയിരിക്കും. ഏതുവഴി ഓടി രക്ഷപ്പെടും എന്നായിരിക്കും നമ്മൾ ചിന്തിക്കുക. എന്നാൽ അത്തരം ഒരു കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് വടക്കൻ ഫ്രാൻസിലെ ലില്ലിയിലെ പ്രദേശവാസികൾ. കരിമ്പുലി വീടിനുമുകളിൽ കയറി നിൽക്കുന്നതിന്റെ ചിത്രങ്ങളും, ദൃശ്യങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.


ലില്ലിയിലെ ഒരു പ്രദേശവാസി അനുമതിയില്ലാതെ തന്റെ വീട്ടിൽ കരിമ്പുലിയെ വളർത്തുകയായിരുന്നു. ഇതാണ് വീടിനുമുകളിൽ കയറി പ്രദേശവാസികളെയകെ പരിഭ്രാന്തരാക്കിയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിലിനെത്തിയ പൊലീസുകാർ കരിമ്പുലിയെ പിടികൂടുകയായിരുന്നു. പൊലീസ് പരിശോധനക്കെത്തിയപ്പോൾ ഉടമസ്ഥർ കരിമ്പുലിയെ തുറന്നുവിട്ടതാകാം എന്നാണ് അധികൃതർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :