മണിയുടെ ‘ചാലക്കുടിക്കാരൻ ചങ്ങാതിയെ’ പിള്ളേര് കുളിപ്പിച്ച് കുട്ടപ്പനാക്കി; വൈറലാകുന്ന ചിത്രങ്ങൾ

Last Modified ബുധന്‍, 13 ഫെബ്രുവരി 2019 (10:15 IST)
മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത കലാകാരനാണ് കലാഭവൻ മണി. മണിയുടെ മരണശേഷവും അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുന്നവരാണ് മലയാളികൾ. മണിയുടെ ആരാധകരെ നൊമ്പരപ്പെടുത്തി അടുത്തിടെ ഒരു വാർത്ത വന്നിരുന്നു.

മണി തന്റെ ജീവനു തുല്യം സ്നേഹിച്ച തന്റെ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ഓട്ടോറിക്ഷ സൂക്ഷിക്കാതെ ചെളി പിടിച്ച് കിടക്കുന്ന കാഴ്ച മണിയുടെ ആരാധകരെ വിഷമത്തിലാക്കിയിരുന്നു. ഇപ്പോഴിതാ, മണിയുടെ ആരാധകർ തന്നെ ഈ വണ്ടി കഴുകി സൂക്ഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണിപ്പോൽ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :