ഭർത്താവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്തു; യുവതിയ്ക്ക് 1.60 ലക്ഷം പിഴ വിധിച്ച് കോടതി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2020 (15:14 IST)
റാസല്‍ഖൈമ: ഭർത്താവിന്റെ അക്കൗണ്ടുകൾ ബ്ലോക് ചെയ്ത യുവതിയ്ക്ക് ഒന്നര ലക്ഷം രൂപയോളം ചുമത്തി കോടതി. റാസൽഖൈംയിലാണ് സംഭവം ഉണ്ടായത്. ഭർത്താവിന്റെ മസാജ് സെന്ററിന്റെ സോഷ്യൽ ,മീഡിയ അക്കൗണ്ടുകളാണ് യുവതി ബ്ലോക്ക് ചെയ്തത്. കേസിൽ കോടതി ഒരു ലക്ഷം രൂപയിലധികമാണ് പിഴ ചുമത്തിയത്. ഇതിന് പുറമെ മാനനഷ്ടത്തിന് നഷ്ടപരിഹാരമായി 60,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു.

ഭർത്താവിന്റെ ഫോൺ നമ്പർ അനുവാദമില്ലാതെ ഉപയോക്തക്കൾക്ക് കൈമാറി എന്ന പരാതിയും കോടതി പരിഗണിച്ചിരുന്നു. ഭർത്താവിന്റെ ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളാണ് ഭാര്യ ബ്ലോക്ക് ചെയ്തത്. എന്നാൽ 2014ൽ ഈ അക്കൗണ്ടുകൾ താനാണ് ഉണ്ടാക്കിയത് എന്ന് ഭാര്യ കോടതിയിൽ വാദിച്ചു. എന്നാല്‍, ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള മസാജ് കേന്ദ്രത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയമവിരുദ്ധമായി തടഞ്ഞതിൽ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :