പഴത്തിന്റെ പേരും മാറ്റും; ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് 'കമലം' എന്നാക്കാൻ ഗുജറാത്ത് സർക്കാർ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 20 ജനുവരി 2021 (13:33 IST)
ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് 'കമലം' എന്നാക്കി മാറ്റാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. ഡ്രാഗൺ എന്ന് പേരിന് പഴവുമായി യതൊരു സാമ്യവുമില്ലെന്നും, താമരപ്പൂവിനോടാണ് ഡ്രാഗൺ ഫ്രൂട്ടിന് കൂടുതൽ രൂപസാദൃശ്യം എന്നുമാണ് പഴത്തിന്റെ പേരുമറ്റത്തെ കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വിശദീകരണം. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ചിന് ഹർജി നൽകിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച്, നവ്സാരി. എന്നിവിടങ്ങളിലായി കർഷകർ ഡ്രാഗൺ ഫ്രൂട്ട് വൻതോതിൽ കൃഷിചെയ്യുന്നുണ്ട്. സംസ്ഥാന ബിജെപി ഓഫീസിനും 'കമലം' എന്ന് നേരത്തെ പേര് നൽകിയിരുന്നു. 'കമലം' എന്ന പേരിന്റെ പേറ്റന്റിനായി ഗുജറാത്ത് സർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :