ഇത് തീക്കളിയാണ്, സിംഹക്കുഞ്ഞിനെയും തട്ടിയെടുത്ത് മരത്തിന് മുകളിൽ കയറി കുരങ്ങ്, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 13 ഫെബ്രുവരി 2020 (20:12 IST)
മൃഗങ്ങൾ പലതും തട്ടിയെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിത്തിരി കടന്നു പോയില്ലെ എന്ന് ആരായാലും ചോദിച്ചുപോകും. ഇവിടെ തട്ടിയെടുക്കപ്പെട്ടിരിയ്ക്കുന്നത് ഒരു സിംഹ കുഞ്ഞാണ്. തട്ടിയെടുത്തതാവട്ടെ ഒരു കുരങ്ങനും. സിംഹ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന് മരത്തിൽ ഇരിയ്ക്കുന്ന കുരങ്ങിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.

ദക്ഷിണാഫ്രിയ്ക്കയിലെ ക്രുഗൻ നാഷ്ണൽ പാർക്കിലാണ് സംഭവം. പാർക്കിലെ സഫാരി ഓപ്പറേറ്ററായ കുർട്ട് ഷുൽറ്റ്സ് ആണ് സിംഹ കുഞ്ഞിനെ തട്ടിയെടുത്ത കുരങ്ങിന്റെ ദൃശ്യങ്ങൾ പകർത്തിയത്, സിംഹ കുഞ്ഞിനെ കയ്യിൽ പിടിച്ചുകൊണ്ട് കുരങ്ങ് മരച്ചില്ലല്ലിലൂടെ ചാടി നടക്കുന്നത് വീഡിയോയിൽ കാണാം.

ഈ സിംഹ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് കുർട്ട് പറയുന്നത്. ഒരുപക്ഷേ അതിജീവിച്ചാൽ തന്നെ കുറച്ചുകൂടി വളർന്നാൽ കുരങ്ങുകളെ ഇത് ആക്രമിച്ച് കൊലപ്പെടുത്തിയേക്കാം എന്നും കുർട്ട് വ്യക്തമാക്കുന്നു. കുരങ്ങുകൾ മനുഷ്യ കുഞ്ഞുങ്ങളെ തട്ടിക്കോണ്ടുപോകുന്ന സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :