ബിജിപാൽ തുടങ്ങിവച്ചു, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാൻ താരങ്ങളെ ചാലഞ്ച് ചെയ്ത് ആഷിഖ് അബു

Last Updated: തിങ്കള്‍, 12 ഓഗസ്റ്റ് 2019 (19:25 IST)
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് താങ്ങായി മലയാള സിനിമ പ്രവർത്തകരുടെ ചാലഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ താരങ്ങളെ ചലഞ്ച് ചെയ്തിരിക്കുയാണ് സംവിധായകൻ ആഷിക് അബുവും നടി റിമ കല്ലിങ്കലും. പണം നൽകിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചാലഞ്ചുമായി രംഗത്തെത്തിയിരികുന്നത്.

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് എന്നിവരെയാണ് ആഷിക് അബു ചാൽഞ്ച് ചെയ്തിരിക്കുന്നത്. പാർവതി, ഗീതു മോഹന്ദാസ്, ദിവ്യ ഗോപിനാഥ് എന്നിവരെ റിമ കല്ലിങ്കലും ചാലഞ്ച് ചെയ്തു. ഇതോടെ സിനിമ മേഖലയിൽനിന്നും നിരവധി പേർ ചലഞ്ച് അക്സപ്റ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകി.

സംഗീത സംവിധായകൻ ബിജിപാലാണ് ചാലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. ഇത് റിമ കല്ലിങ്കലും ആഷിക് അബുവും ഏറ്റെടുക്കുകയായിരുന്നു. 'പത്തെങ്കിൽ പത്ത് നൂറെങ്കിൽ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല എന്ന കുറിപ്പോടുകൂടി ആഷിക് അബു, റിമ കല്ലിങ്കൽ‍, ഷഹബാസ് അമൻ‍, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ബിജിപാലിന്റെ ചാലഞ്ച്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :