ഗിത്താറിന് പകരം വടി, ഈ കുട്ടിബാൻഡിന്റെ പാട്ടിൽ ആരും വീണുപോകും, വീഡിയോ പങ്കുവച്ച് ശങ്കർ മഹാദേവൻ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 14 ജനുവരി 2020 (16:33 IST)
പങ്കുവച്ച കുട്ടി ബാൻഡിന്റെ പെഫോമൻസ് സാമൂഹ്യ മാധ്യമങ്ങളിൽ ആകെ തരംഗമായിരിക്കുകയാണ്. മൂന്ന് കുട്ടികൾ ചേർന്ന് പാട്ട് പാടുന്നതിന്റെ വീഡിയോ ആണ് ശങ്കർ മഹാദേവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വെറുതെ അങ്ങ് പാടുകയല്ല. വമ്പൻ ബാൻഡുകൾ പോലും തകർന്നടിയും ഈ മൂവർ സംഘത്തിന്റെ പ്രകടനത്തിൽ.

കുട്ടി സംഘത്തിലെ നേതാവ് മുന്നിൽ നിന്ന് ഒരു വടിയെ ഗിത്താറാക്കി ഉച്ചത്തിൽ പാടൂന്നു. മറ്റു രണ്ടുപേർ ഇരു പുറങ്ങളിലും നിന്ന് കയ്യിൽ സങ്കീതോപകരണങ്ങൾ ഉൺറ്റ് എന്ന് സങ്കൽപ്പിച്ച് കൈകൾകൊണ്ട് ആംഗ്യം കാണിച്ച് കൂടെ പാടുന്നു. വീഡിയോ കണ്ടു നിൽക്കുന്നത് ഏറെ രസകരമാണ്.

ഗിത്തറിസ്റ്റുകളുടെ മാനറിസം അതേപടി ശരീരത്തിൽ ആവാഹിച്ചുകൊണ്ടാണ് നേതാവിന്റെ പാട്ട്. പാട്ടിന്റെ തുടക്കത്തിൽ ഗിത്താറിന്റെ ശബ്ദം വായകൊണ്ട് ഉണ്ടാക്കുന്നത് വീഡിയോയിൽ കാണാം. മുഖത്തും ശരീര ഭാഷയിലുമെല്ലാം ഒരു റോക്സ്റ്റാറിന്റെ ഭാവവും കാണാം. ഒടുവിൽ കാണികൾക്ക് ഒരു നന്ദി കൂടി പറഞ്ഞുകൊണ്ടാണ് സംഘം പാട്ട് അവസാനിപ്പിക്കുന്നത്. 'ഇതിലും ക്യൂട്ടായ ഒരു മ്യൂസിക് ബാൻഡ് ഉണ്ടാകില്ല എന്ന കുറിപ്പോടെയാണ് ശങ്കർ മഹാദേവൻ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :