അടുത്ത തവണ ഉന്നം പിഴയ്ക്കില്ല; മലാലയ്ക്ക് വീണ്ടും വധ ഭീഷണി

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (08:05 IST)
ഇസ്‌ലാമബാദ്: സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസുഫ്‌സായിയ്ക്ക് വീണ്ടും താലിബാന്റെ വധഭീഷണി. ഒൻപത് വർഷങ്ങൾക്ക് മുൻപ് മലാലയെ വധിയ്ക്കാൻ ശ്രമിച്ച ഇസ്‌ഹാനുള്ള ഇസ്‌ഹാൻ എന്ന ഭീകരനാണ് വീണ്ടും വധഭീഷണി മുഴക്കിയിരിയ്ക്കന്നത്. അടുത്ത തവണ ഉന്നം പിഴയ്ക്കില്ലെന്ന് ഇസ്‌ഹാനുള്ള ഇസ്‌ഹാൻ ഉറുദു ഭാഷയിൽ ട്വിറ്ററിൽ കുറിയ്ക്കുകയായിരുന്നു. വധഭീഷണിയ്ക്ക് പിന്നാലെ ഭീകരന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു. 2012ൽ മലാലയെ വധിയ്ക്കാൻ ശ്രമിച്ചതും, പെഷവാർ സ്കൂളിൽ ഭീകരാക്രമണവും ഉൾപ്പടെയുള്ള കേസുകളിൽ 2017ൽ ഇയാൾ അറസ്റ്റിലായിരുന്നെങ്കിലും 2020 ജനുവരിയിൽ ഭീകരൻ ജയിൽചാടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ പാക് രഹസ്യാന്വേഷണ സേനകളുടെ സംരക്ഷണയിലാണ് കഴിയുന്നത് എന്ന് ആക്ഷേപങ്ങൾ ഉണ്ട്. വധഭീഷണിയിൽ അന്വേഷണം ആരംഭിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഉപദേശകൻ റൗഫ് ഹസ്സൻ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :