ലോക്‌ഡൗൺ ലംഘിച്ച് പുറത്തിറങ്ങി, വിദേശികളെകൊണ്ട് 500 തവണ ഇംപോസിഷൻ എഴുതിപ്പിച്ച് പൊലീസ്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (12:24 IST)
ഋഷികേഷ്: ലോക്‌ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികൾക്ക് പൊലീസ് നൽകിയ ശീക്ഷയാണ് ഇപ്പോൾ വലിയ വാർത്തയായി മറിയിരിക്കുന്നത്. ഉത്തരാഖണ്ഡിലാണ് സംഭവം. പുറത്തിറങ്ങിയ വിദേശികളെകൊണ്ട് പൊലീസ് 500 തവണ ഇംപോസിഷൻ എഴുതിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശ് തപോവന്‍ മേഖലയിലെ ഗംഗാനദിക്ക് സമീപം അലഞ്ഞ് നടക്കുകയായിരുന്ന വിദേശികള്‍.

രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പുറത്തിറങ്ങാൻ അനുവാദമുണ്ട് എന്നാണ് കരുതിയത് എന്നായിരുന്നു പൊലീസിന്റെ ചോദ്യത്തിന് വിദേശികളുടെ മറുപടി. അവശ്യ സാധനങ്ങൾ വാങ്ങാൻ അനുവദിച്ച സമയമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. 'ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം' എന്ന് 500 തവണ ഇംപോസിഷൻ എഴുതിച്ച ശേഷമാണ് ഇവരെ പൊലീസ് വിട്ടയച്ചത്. ഇസ്രയേല്‍, ഓസ്‌ട്രേലിയ, മെക്‌സിക്കോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :