കാറിനുനേരെ പാഞ്ഞടുക്കുന്ന കാട്ടുപോത്തുകൾ, കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ !

Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (16:32 IST)
കാറിനു നേരെ ഒരു കൂട്ടം കാട്ടുപോത്തുകൾ പാഞ്ഞടുക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ പാതി ജീവൻ പോകും. അത്തരം ഒരു ഭീകര അന്തരീക്ഷത്തെ കുറിച്ച് പറയുകയാണ്. അൻപത് കാരനയ ബ്രൂസ് ബെല്ലെ ചിലെ. ഭാര്യയും മൂന്ന് മക്കളുമൊത്ത് യെല്ലേസ്റ്റോൺ നാഷ്ണൽ പാർക്കിൽ കാഴ്ചകൾ കാണാൻ എത്തിയപ്പോഴായിരുന്നും സംഭവം.

വാടകക്കെടുത്ത കാറുമായാണ് ആഗസ്റ്റ് 3ന് ഇവർ യെല്ലോ‌സ്റ്റോൺ നാഷ്ണൽ പാർക്ക് സന്ദർശിക്കാൻ എത്തിയത് ലാമർ വാലിയിൽ എത്തിയതോടെ മാൻ വർഗത്തിൽപ്പെട്ട മൂസിനെ കാണാൻ വേണ്ടി കാറിൽനിന്നും പുറത്തിറങ്ങി. മറ്റു സഞ്ചാരികളുടെ വാഹനങ്ങളും ഇവിടെ നിർത്തിയിട്ടിരുന്നു. എന്നാൽ അവിടെ കാത്തിരുന്നത് മറ്റൊനായിരുന്നു.

ബ്രൂസ് ബെല്ലെയുടെ മകനാണ് ഒരുകൂട്ടം കാട്ടുപോത്തുകൾ പാഞ്ഞടുക്കുന്നത് ആദ്യം കണ്ടത്. ഇതോടെ എല്ലാവരോടും കാറിനുള്ളിലേക്ക് കയറാൻ മകൻ വിളിച്ചു പറഞ്ഞു. എല്ലാവരും കറിനുള്ളിൽ കയറിയ ശേഷമാണ് കാട്ടുപോത്തുകളുടെ കൂട്ടം കാറിനു സമീപത്തുകൂടെ കടന്നു പോയത് കൂട്ടത്തിൽ ഒരു കാട്ടുപോത്ത് കാർ അക്രമിക്കുകയും ചെയ്തു.

ഇവർ പകർത്തിയ വീഡിയോ ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാട്ടുപോത്ത് കാറിന്റെ ചില്ലിൽ വന്നിടിക്കുന്നത് വീഡിയോയിൽ കാണാം. കാറിന്റെ വതിലും ആക്രമണത്തിൽ തകർന്നു. പോകുന്ന പോക്കിൽ വഴിയിൽ തടസംനിന്ന കാറിനെ ആക്രമിച്ചതല്ലാതെ പോത്തുകളുടെ കൂട്ടം ആക്രമണത്തിന്
മുതിർന്നില്ല. പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ബ്രൂസിന്റെ കുടുംബം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :