ഇന്ത്യയിലും ഇന്ത്യന്‍ കമ്പനികളിലും ജി‌ഡി‌പി‌ആറിന്‍റെ സാന്നിധ്യവും സ്വാധീനവും

BIJU| Last Modified ചൊവ്വ, 19 ജൂണ്‍ 2018 (16:46 IST)
ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും എന്നത് പ്രധാനമാണ്, പ്രത്യേകിച്ചും ഡിജിറ്റല്‍ കാലഘട്ടത്തില്‍ ആഗോള തലത്തില്‍ സമ്പദ്‌വ്യവസ്ഥകളെ മുന്നോട്ടു നയിക്കുന്നതിനുള്ള ചാലകശക്തിയായി ഡാറ്റ പ്രവര്‍ത്തിക്കുമ്പോള്‍. 2018 മെയ് 25-ന്, പൂര്‍ണ്ണമായ പ്രഭാവത്തോടെ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ ഇതിന് നേതൃത്വം നല്‍കി. അത് യൂറോപ്യന്‍ യൂണിയനിലുടനീളം ഡാറ്റ സംരക്ഷിത നിയമങ്ങളില്‍ ഒരു നാഴികക്കല്ലാവുകയും ചെയ്തിരിക്കുന്നു.

എന്താണ് ജിഡിപിആര്‍?

യൂറോപ്യന്‍ യൂണിയനില്‍ ഉടനീളം പൗരന്റെ ഡാറ്റാ സംരക്ഷണാവകാശം നിര്‍ണ്ണയിക്കാനും ശക്തിപ്പെടുത്താനുമുള്ള യൂറോപ്യന്‍ യൂണിയന്‍ നിയമത്തിലെ നിയന്ത്രണമാണ് ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍). ഇത് ഡാറ്റയുടെ ഉടമയായി ഉപഭോക്താക്കളെ കണക്കാക്കുന്നു, ഒപ്പം ഉപഭോക്താവിന്റെ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്ന ഉപഭോക്താവില്‍ നിന്നുള്ള അംഗീകാര യോഗ്യമായ സമ്മതം ഓര്‍ഗനൈസേഷന് നേടേണ്ടതുണ്ട്, അല്ലെങ്കില്‍ ആഗ്രഹിക്കുമ്പോഴെല്ലാം ഇത് ഇല്ലാതാക്കാനുള്ള അനുമതി ഉപഭോക്താവിന് നല്‍കുകയോ ചെയ്യേണ്ടതുണ്ട്.

ഇത് ബാധിക്കുന്നത് ആരെയൊക്കെയാണ്?

• യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതുമായ എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളെയും.

• യൂറോപ്യന്‍ യൂണിയനിലെ വ്യക്തിഗത വിവരങ്ങള്‍ പ്രോസസ്സുചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ അല്ലാത്ത കമ്പനികള്‍ക്കും ബാധകമായിരിക്കും.

എന്താണ് വ്യക്തിഗത വിവരങ്ങൾ?

ജിഡിപിആറിന്റെ പ്രധാന ഭാഗമാണ് വ്യക്തിഗത വിവരങ്ങള്‍. ഒരു വ്യക്തിയുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങളെയാണ് വ്യക്തിഗത വിവരങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. ജനിതക, ബയോമെട്രിക്ക്, ആരോഗ്യം, വംശീയത, സാമ്പത്തിക നില, രാഷ്ട്രീയപരമായ അഭിപ്രായങ്ങള്‍, IP വിലാസം മുതലായ ഐഡന്റിഫയറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ജിഡിപിആര്‍ അംഗീകരിക്കേണ്ടത് അത്യാവശ്യമാണോ?

എന്തെങ്കിലും തരത്തിലുള്ള തകര്‍ച്ച ഇല്ലാതാക്കാന്‍ ജിഡി‌പിആര്‍ അംഗീകരിക്കേണ്ടത് പ്രധാനമാണ്, ജിഡിപിആര്‍ അനുസൃതമല്ലാത്ത ഓര്‍ഗനൈസേഷനുകളില്‍ കനത്ത സാമ്പത്തിക നഷ്‌ടങ്ങള്‍ ഉണ്ടാക്കും. ഓരോ വര്‍ഷവും ഡാറ്റാ ലംഘനത്തിന്റെ ഭീഷണി നേരിടുന്നുണ്ട്, ഇതിന് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡിസൈന്‍ സമീപനം വഴി സ്വകാര്യത അംഗീകരിക്കുന്നത്, സ്വകാര്യത, ഡാറ്റ സംരക്ഷണ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഓര്‍ഗനൈസേഷന്റെ അവബോധം വര്‍ദ്ധിപ്പിക്കും, അത് അവര്‍ക്ക് പ്രശ്നങ്ങളെ പെട്ടെന്ന് തിരിച്ചറിയാനും അവ പരിഹരിക്കാനും സഹായിക്കും.

ജിഡിപിആര്‍ അംഗീകരിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?


നിങ്ങളുടെ സൈബര്‍ ശക്തിയെ ശക്തിപ്പെടുത്തുന്നു

മികച്ച ഡാറ്റ മാനേജുമെന്റ്

നിക്ഷേപത്തില്‍ മാര്‍ക്കറ്റിംഗ് റിട്ടേണ്‍ വര്‍ദ്ധിപ്പിക്കുക

പ്രേക്ഷകരുടെ വിശ്വസ്‌തത മെച്ചപ്പെടുത്തുന്നു

പുതിയൊരു ബിസിനസ്സ് ശൈലി മെച്ചപ്പെടുത്തുന്ന ആദ്യത്തെ ആളാവുക

ഇത് ഇന്ത്യയ്ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും എങ്ങനെയായിരിക്കും?

പുതിയ നിയമം ഡാറ്റാ സുരക്ഷയിലും സ്വകാര്യതയിലുമുള്ള ഇന്ത്യയുടെ നിയമപരമായ സമീപനത്തെയും ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങളെയും നേരിട്ടും അല്ലാതെയും ബാധിക്കും. യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റുകളില്‍ പ്രവര്‍ത്തനമുള്ള ഐടി, ഔട്ട്‌സോഴ്സിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍‌സ് തുടങ്ങിയ ഇന്ത്യന്‍ സെക്‍ടറുകളെ ഇത് ബാധിച്ചേക്കാം. എന്നാല്‍ ഭൂരിഭാഗം ഇന്ത്യന്‍ ഓര്‍ഗനൈസേഷനുകളെയും ജി ഡി പി ആര്‍ ഇം‌പാക്‍ട് ചെയ്യില്ല. ജി ഡി പി ആര്‍ നടപ്പാക്കുന്നതിലെ സങ്കീര്‍ണതകള്‍ വ്യക്തികള്‍ക്കും റിസ്ക്‍ മാനേജുമെന്‍റ് കമ്പനികള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :