‘സേവാഗില്ലാത്തത് നഷ്ടമായി’

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 15 ജൂണ്‍ 2009 (14:33 IST)
ട്വന്‍റി - 20 ലോകകപ്പില്‍ ഇന്ത്യയുടെ പരാജയത്തെ ബിസിസിഐ ന്യായീകരിച്ചു. വീരേന്ദര്‍ സേവാഗിന്‍റെ അഭാവമാണ് ടൂര്‍ണമെന്‍റില്‍ നിന്ന് നേരത്തെ പുറത്താകാന്‍ കാരണമെന്ന് ബിസിസിഐ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ശുക്ല. സേവാഗില്ലാത്തത് നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി ശുക്ല പറഞ്ഞു. ധോണി നല്ല ക്യാപ്റ്റനാണെന്നും ടിം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെസ്റ്റിന്‍ഡീസില്‍ നടക്കാന്‍ പോകുന്ന മത്സരങ്ങള്‍ക്കായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നതായി മത്സര ശേഷം നടത്തിയ മാധ്യമ സമ്മേളനത്തില്‍ ധോണി പറഞ്ഞിരുന്നു. അതിന് തൊട്ടു പിന്നാലെയാ‍ണ് അദ്ദേഹത്തെ പിന്തുണച്ച് ശുക്ല രംഗത്തെത്തിയത്. സുപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :