സൈമണ്ട്സിന്‍റെ ഭാവി തീരുമാനം പിന്നീട്

സിഡ്നി| WEBDUNIA|
അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ടീമില്‍ നിന്ന് പുറത്തായ ഓസ്ട്രേലിയന്‍ ഓള്‍‌റൌണ്ടര്‍ ആന്‍ഡ്ര്യു സൈമണ്ട്സ് ഭാവി സംബന്ധിച്ച് തീരുമാനമെടുക്കുന്നത് നീട്ടിവച്ചു. ഇന്ന് രാവിലെ ക്വീന്‍സ്‌ലാന്‍ഡ് വിമാനത്താവളത്തിലെത്തിയ സൊമോ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി പറയാതെ ഒഴിഞ്ഞു മാറി.

സുഹൃത്തുക്കളുമായി കൂടി ആലോചിച്ചശേഷം ഭാവി തീരുമാനം അറിയിക്കാമ്മെന്ന് സൈമോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയുമായുളള സൈമണ്ട്സിന്‍റെ കരാര്‍ ജൂലൈയില്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കാനിടയില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സൈമണ്ട്സ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഐ പി എല്ലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം സൈമോയ്ക്ക് പിന്തുണയുമായി മുന്‍ ഓസ്ട്രേലിയന്‍ താരങ്ങളും രംഗത്തെത്തി. സൈമണ്ട് ആദ്യം പ്രശനത്തിന്‍റെ ഗൌരവം മനസ്സിലാക്കട്ടെയെന്നും അതിനുശേഷം അദ്ദേഹം ഒരു തീരുമാനത്തിലെത്തുമെന്നും മുന്‍ ഓസ്ട്രേലിയന്‍ താരവും സൈമണ്ട്സിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുമായ മാത്യു ഹെയ്ഡന്‍ പറഞ്ഞു. സൈമണ്ട്സുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുന്‍ ഓസീസ് പരിശീലകന്‍ ജോണ്‍ ബുക്കാനനും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :