സേവാഗ്‌ ലോകകപ്പിനില്ല

ലണ്ടന്‍| WEBDUNIA|
ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് ട്വന്‍റി-20 ലോകകപ്പില്‍ കളിക്കില്ല. തോളിനേറ്റ പരുക്ക്‌ ഭേദമാകാത്തതിനാല്‍ അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങും. സേവാഗിന്‍റെ പകരക്കാരനായി ദിനേശ്‌ കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശസ്‌ത്രക്രിയയ്ക്കായി സേവാഗ്‌ ദക്ഷിണാഫ്രിക്കയിലെ ഒരു ഡോക്ടറെ സമീപിക്കുമെന്നും ടിം മാനേജ്‌മെന്‍റ് അറിയിച്ചിട്ടുണ്ട്.

പരിക്കിനെ തുടര്‍ന്ന് പരിശീലന മത്സരങ്ങളിലും ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലും സേവാഗ് കളിച്ചിരുന്നില്ല.
ഇത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

സേവാഗിന് പകരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മ തിളങ്ങിയത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും വീരുവിനെപ്പോലൊരു വെടിക്കെട്ട് ബാറ്റ്‌സ്മാനെ നഷ്ടമാവുന്നത് കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :