സേവാഗില്ലാത്തത് നഷ്ടമായി: ഗാംഗുലി

ലണ്ടന്‍| WEBDUNIA|
ട്വന്‍റി - 20 ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതിന് കാരണം സേവാഗിന്‍റെ അഭാവമാണെന്ന് മുന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി. ടീമിന്‍റെ പരാജയ കാരണം കളിക്കാരുടെ ഉന്‍‌മേഷമില്ലായ്മയാണെന്ന കോച്ച് ഗാരി കേസ്റ്റണിന്‍റെ പ്രസ്താവന ഗാംഗുലി തള്ളി. ഐപി‌എല്‍ മത്സരങ്ങള്‍ കളിക്കാരെ ക്ഷീണിപ്പിച്ചു എന്ന് കഴിഞ്ഞ ദിവസം കേസ്റ്റണ്‍ പ്രസ്താവിച്ചിരുന്നു.

ക്യാപ്റ്റന്‍ എംഎസ് ധോണിയും കോച്ചിന്‍റെ നിലപാടിനോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്. യുവനിരയാണ് ഇന്ത്യയുടേതെന്നും ക്ഷീണം ഒരു കാരണവശാലും അവരെ ബാധിക്കില്ലെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. 22, 23 വയസുള്ള കളിക്കാരാണ് ടീമിലുള്ളത്. അവര്‍ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ - ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

സേവാഗിന്‍റെ അഭാവം ടീമിനെ മൊത്തത്തില്‍ ബാധിച്ചിട്ടുണ്ട്. ആദ്യം രോഹിത് ശര്‍മയുടെ ഓപ്പണിംഗ് നന്നായിരുന്നു. എന്നാല്‍, അവസാന മൂന്ന് മത്സരങ്ങളിലും രോഹിത് നന്നായി കളിച്ചില്ല. സേവാഗ്, സച്ചിന്‍, ഗംഭീര്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രധാന ഭാഗങ്ങളാണ്. സച്ചിനും സേവാഗുമില്ലാത്തതാണ് പ്രധാനമായും ക്ഷീണമായതെന്നും മുന്‍ നായകന്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :