സെവന്‍‌സില്‍ കീവീസിന് ജയം

കെന്‍സിംഗ്‌ടണ്‍‌ഓവല്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:05 IST)
മഴമൂലം എഴോവറാക്കി ചുരുക്കിയ മത്സരത്തില്‍ ട്വന്‍റി-20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ ന്യൂസിലന്‍ഡിന് എഴു വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്‌ലന്‍ഡ് ഏഴോവറില്‍ 89 റണ്‍സ് അടിച്ഛു കൂട്ടിയപ്പോള്‍ കീവീസ് അപകടം മണത്തെങ്കിലും ഓപ്പണര്‍ റെയ്ഡറും(12 പന്തില്‍ 31), മക്കല്ലവും( എഴു പന്തില്‍ 18) ചേര്‍ന്ന് നല്‍കിയ മിന്നല്‍ തുടക്കം കീവീസിന്‍റെ ആശങ്കയകറ്റി.

2.5 ഓവ്വറില്‍ 51 റണ്‍സാണ് കിവീ ഓപ്പണര്‍മാര്‍ അടിച്ചു കൂട്ടിയത്.റെയ്ഡറും മക്കല്ലവും ഓറവും(8)‌ അടുത്തടുത്ത ഓവറുകളില്‍ പുറത്തായെങ്കിലും ടെയ്‌ലര്‍ (10 പന്തില്‍ 21) കീവിസിന് വിജക്കുപ്പായം നെയ്തു. എട്ടു റണ്‍സുമായി ജയത്തില്‍ കൂട്ടായി നിന്നു.

നേരത്തെ വാറ്റ്സണ്‍(10 പന്തില്‍ 27), പൂനിയ(15 പന്തില്‍ 27), കോറ്റ്സിയര്‍( 15 പന്തില്‍ 33) എന്നിവരുടെ ഇന്നിംഗ്സാണ് സ്കോട്‌ലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :