സമ്മര്‍ദ്ദത്തെ അതിജിവിക്കാന്‍ ഇന്ത്യക്ക് കഴിയണം: കുംബ്ലെ

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (15:24 IST)
ട്വന്‍റി-20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്‍‌മാരെന്ന അധിക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിഞ്ഞാലേ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താന്‍ കഴിയുവെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ. ഇന്ത്യക്ക് കിരീടം നിലനിര്‍ത്താന്‍ കഴിയുമെന്ന് തനിക്കുറപ്പുണ്ട്. എന്നാല്‍ അതിന് നിലവിലെ ചാമ്പ്യന്‍‌മാരെന്ന അധികഭാരം ചുമലില്‍ നിന്ന് എടുത്തു മാറ്റേണ്ടിവരുമെന്നും കുംബ്ലെ പറഞ്ഞു.

കഴിഞ്ഞ തവണ ഇന്ത്യയ്ക്കുമേല്‍ ഇത്രയും പ്രതീക്ഷയില്ലായിരുന്നു. മറ്റ് ടീമുകളെ തകര്‍ക്കാന്‍‌പോന്ന ചില വമ്പനടിക്കാര്‍ ടീമിലുണ്ട്. ഇടം കൈ വലം കൈ ബൌളര്‍മാരുടെ ബൌളിംഗ് വൈവിധ്യവും ടീമിനുണ്ട്. എന്നാല്‍ പ്രതീക്ഷകളുടെ ഭാരം മറികടക്കുകയായിരിക്കും ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും കുംബ്ലെ പറഞ്ഞു.

കീരീടം നിലനിര്‍ത്താനിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 25 റണ്‍സിന് തോ‌ല്‍പ്പിച്ചിരുന്നു. ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാ‍ളികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :