വെറ്റോറി കളിക്കില്ല

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:07 IST)
ചുമലിന് പരിക്കേറ്റതിനാല്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെറ്റോറി ബുധനാഴ്ച ദക്ഷിണാഫ്രിയ്ക്കെതിരെ നടക്കുന്ന ഗ്രൂപ്പ് മത്സരത്തില്‍ നിന്ന് വിട്ടു നിന്നേക്കും. ബുധനാഴ്ചത്തെ മത്സര ഫലം എന്തായാലും ടീമിന്‍റെ സൂപ്പര്‍ എട്ട് സാധ്യതകളെ ബാധിക്കില്ല എന്നതിനാലാണ് വിട്ടു നില്‍ക്കാന്‍ വെറ്റോറി ആലോചിക്കുന്നത്.

ഇരു ടീമുകളും തങ്ങളുടെ അദ്യമത്സരത്തില്‍ സ്കോട്‌ലന്‍ഡിനെ തോല്‍‌പ്പിച്ച് സൂപ്പര്‍ എട്ട് പ്രവേശനം ഉറപ്പാക്കിയിരുന്നു. ഇന്ന് ലോര്‍ഡ്സില്‍ നടന്ന പരിശീലന സെഷനില്‍ വെറ്റോറി കാര്യമായി പങ്കെടുത്തില്ല. പേസ് ബൌളര്‍ കൈ മില്‍സായിരിക്കും ബുധനാഴ്ചത്തെ മത്സരത്തില്‍ വെറ്റോറിയുടെ പകരക്കാരന്‍ എന്നും സൂചനയുണ്ട്.

സ്കോട്‌ലന്‍ഡിനെതിരായ മത്സരശേഷം നടന്ന പരിശീ‍ലന സെഷനിലാണ് വെറ്റോറിയുടെ ഇടത് ചുമലിന് പരിക്കേറ്റത്. സൂപ്പര്‍ എട്ടില്‍ കീവീസ് നിരയില്‍ വെറ്റോറിയുടെ സാന്നിധ്യം ഒഴിവാക്കാനാവില്ല എന്നതില്‍ അതു വരെ വെറ്റോറിയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :