വനിതാ ലോകകപ്പ്‌ ഫൈനല്‍ ഇന്ന്‌

ലണ്‌ടന്‍| WEBDUNIA|
ഐ സി സി ട്വന്റി-20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ന്‌ ന്യൂസിലന്‍ഡിനെ നേരിടും.സെമിയില്‍ ന്യൂസിലന്‍ഡ്‌ ഇന്ത്യയെയും ഇംഗ്ലണ്‌ട്‌ ഓസ്ട്രേലിയയെയും കീഴടക്കിയാണ്‌ കലാശപ്പോരിന് അര്‍ഹത നേടിയത്. മാര്‍ച്ചില്‍ ഓസ്ട്രേലിയയില്‍ നടന്ന 50 ഓവര്‍ ലോകകപ്പില്‍ കിരീ‍ടം ചൂടിയ ഇംഗ്ലീഷ് വനിതകള്‍ സീസണില്‍ രണ്ടാമത്തെ ലോകകപ്പ് തേടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

കരുത്തരായ ഓസ്ട്രേലിയയെ കീഴടക്കിയെത്തുന്ന ഇംഗ്ലണ്ടിന് തന്നെയാണ് ഇന്ന് കിരീട സാധ്യത. ഓസീസ് ഉയര്‍ത്തിയ 165 റണ്‍സിന്‍റെ വിജയലക്‍ഷ്യം ഇംഗ്ലീഷ് വനിതകള്‍ അനായാസം മറികടന്നിരുന്നു.

ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള പുരുഷ ഫൈനലിന് മുന്‍പാണ് ലോര്‍ഡ്സില്‍ വനിതകളുടെ ഫൈനല്‍ നടക്കുക. ഐ സി സി ഇതാദ്യമായാണ് പുരുഷന്‍‌മാരുടെ ടൂര്‍ണമെന്‍റിന് സമാന്തരമായി വനിതകളുടെ ടൂര്‍ണമെന്‍റും സംഘടിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :