വഖാറും അക്രവും പ്രചോദനം: ഗുല്‍

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 14 ജൂണ്‍ 2009 (13:30 IST)
വഖാര്‍ യൂനിസും വസീം അക്രവും പ്രചോദനമായെന്ന് ട്വന്‍റി - 20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് നേടിയ പാക് ബൌളര്‍ ഉമര്‍ ഗുല്‍. ട്വന്‍റി - 20 രാജ്യാന്തര മത്സരത്തില്‍ ആദ്യമായാണ് ഒരു താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

വഖാറിന്‍റേയും യൂനിസിന്‍റേയും കളികളുടെ വീഡിയോ നോക്കിയാണ് യോര്‍ക്കര്‍ എറിയാന്‍ പരിശീലച്ചത്. അവര്‍ ശരിക്കും എന്നെ സഹായിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താ‍രമാകുകയാണ് ലക്‍ഷ്യമെന്നും ഗുല്‍ പറഞ്ഞു.

ഗുല്ലിന്‍റെ നേട്ടത്തെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ യൂനിസ്ഖാന്‍ പ്രകീര്‍ത്തിച്ചു. ഗുല്ലിന്‍റെ ബൌളിംഗ് വഴിത്തിരിവായെന്ന് അദ്ദേഹം പറഞ്ഞു. ടോസ് ലഭിക്കാതിരുന്നത് അനുഗ്രഹമായെന്നും യൂനിസ് കൂട്ടിച്ചേര്‍ത്തു. ആറ് റണ്‍സ് വഴങ്ങിയാണ് ഗുല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 99 റണ്‍സിന് ന്യൂസിലന്‍ഡിനെ പുറത്താക്കിയ പാകിസ്ഥാന്‍ 13.1 ഓവറില്‍ ലക്‍ഷ്യം മറികടന്ന് സെമി സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :