ലീ തിരിച്ചുവരുമെന്ന് പോണ്ടിംഗ്

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:06 IST)
വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്‍റെ ആക്രമണത്തില്‍ തകര്‍ന്നു പോയ സ്ട്രൈക്ക് ബൌളര്‍ ബ്രെറ്റ് ലീ ശക്തമായി തിരിച്ചുവരുമെന്ന് ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ലീ അല്‍പ്പം നിറം മങ്ങിപ്പോയി എന്നത് സത്യമാണ്. എന്നാല്‍ ഗെയ്‌ലിനെപ്പോലൊരു ബാറ്റ്‌സ്മാന്‍ ഈ ഫോമില്‍ നില്‍ക്കുമ്പോള്‍ അത് സംഭവിക്കുന്നതില്‍ അത്ഭുതമില്ല. ലി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഓള്‍‌റൌണ്ടര്‍ ഷെയിന്‍ വാട്സണ്‍ പരിക്കില്‍ നിന്ന് മോചിതനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. കൂടുതല്‍ ഒവറുകള്‍ ബൌള്‍ ചെയ്യുന്തോറും വാട്സണ്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും പോണ്ടിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു..

വെസ്റ്റിന്‍ഡീ‍സിനെതിരായ മത്സരത്തില്‍ നാലോവറ് എറിഞ്ഞ ലീ 56 റണ്‍സ് വഴങ്ങിയിരുന്നു. ഇതില്‍ ഒരോവറില്‍ ക്രിസ് ഗെയ്‌ല്‍ അടിച്ചു കൂട്ടിയത് മൂന്നു സ്കിസുള്‍പ്പെടെ 27 റണ്‍സായിരുന്നു. പരിക്ക് മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നിരുന്ന ലീ ഐ പി എല്‍ മത്സരങ്ങളിലൂടെയാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :