റൈഡര്‍ ടീമിനൊപ്പം തുടരും

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (10:58 IST)
കുടുംബത്തിലുണ്ടായ ദുരന്തം അലട്ടുമ്പോഴും ടീമിനൊപ്പം നില്‍ക്കാന്‍ ന്യൂസിലന്‍ഡ് താരം ജെസി റൈഡര്‍ തീരുമാനിച്ചു. റൈഡര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ടീം മാനേജ്മെന്‍റ് അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയുണ്ടായ കാര്‍ അപകടത്തില്‍ റൈഡറുടെ ബന്ധു ലുക്കാന്‍ റൈഡറും ഭാര്യയും ഒരു മകളും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മറ്റ് രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് റൈഡര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ടീം മാനേജ്മെന്‍റ് അനുമതി നല്‍കിയത്. എന്നാല്‍ ട്വന്‍റി-20 ലോകകപ്പ് മല്‍സരം അടുത്തയാഴ്ച തുടങ്ങാനിരിക്കെ ടീമിനൊപ്പം നില്‍ക്കാന്‍ തന്നെ റൈഡര്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ഐപിഎല്‍ മല്‍സരത്തിനിടെ അരക്കെട്ടിനേറ്റ പരിക്കും റൈഡറെ അലട്ടുന്നുണ്ട്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ശേഷം ഉടന്‍ തന്നെ റൈഡര്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരുമെന്നും റൈഡറിന്‍റെ മാനേജര്‍ ആരോണ്‍ ക്ലീ പറഞ്ഞു.
ശനിയാഴ്ച സ്കോട്ട്ലന്‍ഡിനെതിരെയാണ് ന്യൂസിലന്‍ഡിന്‍റെ ആദ്യമല്‍സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :