രോഹിത് സ്ഥിരം ഓപ്പണറായേക്കും

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (10:54 IST)
ട്വന്‍റി-20 ലോകകപ്പിലെ ശേഷിക്കുന്ന മത്സാരങ്ങളിലും രോഹിത് ശര്‍മ ഇന്ത്യയുടെ ഓപ്പണറായേക്കും.മത്സരശേഷം നായകന്‍ ധോണി തന്നെയാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ഫോമിലുള്ള രോഹിത് സ്ഥിരം ഓപ്പണറാവുന്നതോടെ ഫോം നഷ്ടപ്പെട്ട വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിനെ എവിടെ ഇറക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ സുഖമുള്ള കാര്യമാണെന്നാണ് ധോണി പറയുന്നത്.

എന്നാല്‍ സേവാഗ് തിരിച്ചെത്തുമ്പോള്‍ ഏത് പൊസിഷനില്‍ ഇറങ്ങുമെന്നകാര്യത്തില്‍ തനിക്കും വലിയ നിശ്ചയമൊന്നുമില്ലെന്ന് ധോണി പറഞ്ഞു. പ്രതിഭകളുടെ ധാരാളിത്തം‌മൂലമുള്ള പ്രതിസന്ധികള്‍ സുഖമുള്ള കാര്യമാണ്. ഒരാള്‍ക്ക് പകരക്കാരനാവാന്‍ വേറൊരാള്‍ ഇല്ലാത്തതിനേക്കാള്‍ നല്ലതാണ് നിരവധി പേര്‍ ഉണ്ടാവുന്നതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍ ചെയ്യാന്‍ രോഹിത് തന്നെയാണ് മുന്നോട്ട് വന്നതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.വീരുവിന് പരിക്കേറ്റപ്പോള്‍ താന്‍ ഓപ്പണറായി ഇറങ്ങാനാണ് തീരുമാനിച്ചത്. എന്നാല്‍ യുവി കൂടി ആദ്യ മത്സരത്തില്‍ ഇല്ലാതിരുന്നതോടെ താന്‍ മധ്യനിരയിലേക്ക് മാറി. അതിനല്‍ പുതിയൊരാളെ ഓപ്പണറാക്കേണ്ടി വന്നു.

പാകിസ്ഥാനെതിരെ ഉജ്ജ്വല ജയം നേടിയെങ്കിലും അവസാന ഓവറുകളിലെ ബൌളിംഗില്‍ താന്‍ ഇപ്പോഴും തൃപ്തനല്ലെന്ന് ധോണി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ട് സ്പിന്നര്‍മാരെയും കളിപ്പിക്കുക എന്നത് ചിലപ്പോള്‍ തിരിച്ചടിയായേക്കും.കാരണം നമുക്ക് പാര്‍ട്‌ടൈം സ്പിന്നര്‍മാരായി നിരവധിപ്പേരുണ്ട്. അതിനാല്‍ രണ്ട് സ്പിന്നറെ ഉള്‍പ്പെടുത്തിയാല്‍ ഒരു ഫാസ്റ്റ് ബൌളറെ ഒഴിവാക്കേണ്ടിവരും. ഇത് ചിലപ്പോള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ധോണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :