യുവരാജില്‍ പീറ്റേഴ്സണ് മതിപ്പ്

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:01 IST)
ഇന്ത്യയുടെ യുവരാജിനെപ്പോലുള്ള താരങ്ങളാണ് ട്വന്‍റി-20 ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍.ഓള്‍ റൌണ്ടര്‍മാരാണ് ട്വന്‍റി-20യുടെ ജീവനെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഹോളണ്ടിനെ നേരിടുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിക്സ്ടിക്കാനും വിക്കറ്റടുക്കാനും നന്നായി ഫീല്‍ഡ് ചെയ്യാനും കഴിയുന്ന യുവരാജിനെപ്പോലുള്ള താരങ്ങളുടെ മികവില്‍ എനിക്ക് മതിപ്പുണ്ട്. എന്നാല്‍ വെസ്റ്റിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്‌ല്‍ ആണ് ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍. കാരണം ഗെയ്‌ലിനെപ്പോലൊരു കളിക്കാരന്ന് എതൊരു മികച്ച ബൌളിംഗ് നിരയെയും ഒറ്റയ്ക്ക് തകര്‍ക്കാനാവും. ഫോമിലാണെങ്കില്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുക എന്നത് ബുദ്ധിമുട്ടാണ്.

ബൌളര്‍മാരില്‍ ബ്രെറ്റ് ലീ, ഡെയ്‌ല്‍ സ്റ്റെയിന്‍, ഫിഡല്‍ എഡ്വേര്‍ഡ്സ് എന്നിവരാണ് അപകടകാരികള്‍. ഇത്തരം ക്ലാസുള്ള പേസ് ബൌളര്‍മാരെ നേരിടുക എന്നത് എപ്പോഴും ബുദ്ധിമുട്ടാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :