മുഷ്താഖിന്‍റെ സാന്നിധ്യം: പാകിന് ആശങ്ക

കറാച്ചി| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (10:59 IST)
പാകിസ്ഥാന്‍റെ മുന്‍ ലെഗ്സ് സ്പിന്നര്‍ മുഷ്താഖ് അഹമ്മദ് ഇംഗ്ലണ്ടിന്‍റെ ബൌളിംഗ് പരിശീലകനായതില്‍ പാക് ടീമിന് ആശങ്ക.ഇംഗ്ലണ്ടിന്‍റെ ഗ്രൂപ്പില്‍പ്പെടുന്ന പാകിസ്ഥാന്‍റെ ആദ്യ മത്സരവും ആതിഥേയര്‍ക്കെതിരെയാണെന്നതാണ് പാകിസ്ഥാന്‍റെ ആശങ്കയേറ്റുന്നത്.

കൌണ്ടിയില്‍ സസെക്സിന്‍റെ താരം കൂടിയായ മുഷ്താഖിന്‍റെ സേവനം വിട്ടു തരണമെന്ന് ഇംഗ്ലണ്ട് പ്രത്യേകം ആവശ്യപ്പെടുകയായിരുന്നു.അതിനാല്‍ മുഷ്താഖിന്‍റെ സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയാവുമെന്നാണ് പാക് കോച്ച് ഇന്‍‌തികാബ് ആലം കരുതുന്നു.

പാക് കളിക്കാരെക്കുറിച്ച് നല്ല ധാരണയുള്ള മുഷ്താഖ് ഇംഗ്ലണ്ടിനെ സഹായിക്കാന്‍ തയ്യാറായാല്‍ അത് തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ബുദ്ധിമുട്ടാവുമെന്നാണ് പാക് ക്യാമ്പിനെ അലട്ടുന്നത്. കഴിഞ്ഞ ദിവസം സ്കോട്‌ലന്‍ഡിനെതിരെ നടന്ന പരിശീലന മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ ഡ്രസിംഗ് റൂമിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു മുഷ്താഖ്. ഇന്‍‌സ്മാം ഉള്‍ ഹഖ് പാക് നായകനായിരുന്നപ്പോള്‍ പാക് ടീമിന്‍റെ ബൌളിംഗ് പരിശീലകനായും മുഷ്താഖ് സേവനമനുഷ്ടിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :