മരണ ഗ്രൂപ്പില്‍ ഓസീസിന് ദയാവധം

ലണ്ടന്‍| WEBDUNIA|
പേടിച്ചതു തന്നെ സംഭവിച്ചു. ഭേദപ്പെട്ട വിജയ ലക്‍ഷ്യം ഉയര്‍ത്തിയിട്ടും ആഞ്ഞുവീശിയ ഗെയ്‌ല്‍ കൊടുങ്കാറ്റില്‍ അതെല്ലാം കടപുഴകി വീണു. ട്വന്‍റി-20 ലോകകപ്പ്‌ ഗ്രൂപ്പ്‌ സി മത്സരത്തില്‍ വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏഴു വിക്കറ്റിന്‌ ഓസ്ട്രേലിയയെ തകര്‍ത്തു. വിജയലക്‍ഷ്യമായ 170 റണ്‍സ് വിന്‍ഡീസ്‌ 15.5 ഓവറില്‍ മറികടന്നു.

ഓ‍വല്‍ മൈതാനത്ത് വിന്‍ഡീസ് നായകന്‍ അക്ഷരാര്‍ത്ഥത്തില്‍ സംഹാരതാണ്ഡവമാടുകയായിരുന്നു.ലീയുടെ മൂന്നാം ഓം‍വറില്‍ മൂന്നു സിക്സടിച്ചാണ് ഗെയ്‌ല്‍ വീശിയടിച്ചു തുടങ്ങിയത്. ഒരു നോബോള്‍ ഫ്രീഹിറ്റിലെ ഫോറുള്‍പ്പെടെ ഈ‍ ഓ‍വറില്‍ മാത്രം ലീ വഴങ്ങിയത്‌ 27 റണ്‍സ്‌.4.1 ഓ‍വറില്‍ വിന്‍ഡീസ് സ്കോര്‍ 50 കടന്നു. എട്ടോവറില്‍ 100, 10 ഓവറില്‍ വിന്‍ഡീസ് സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 121.ഇതിനിടെ ഗെയ്‌ല്‍ അര്‍ധ ശതകം തികച്ചു. 23 പന്തില്‍ ആറു ഫോറും മൂന്നും സിക്സും അലങ്കരിച്ച മനോഹര ഇന്നിങ്ങ്സ്‌.

ജോണ്‍സന്‍ എറിഞ്ഞ 12-ാ‍ം ഒാ‍വറില്‍ ഫോറടിച്ച്‌ ഫ്ലെച്ചര്‍ അര്‍ധ ശതകം തികച്ചു. അടുത്ത പന്തില്‍ ഡേവിഡ്‌ ഹസിക്കു ക്യാച്ച്‌ നല്‍കി മടങ്ങുകയും ചെയ്‌തു. സ്പിന്‍ എറിയാന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ എത്തിയെങ്കിലും ഗെയ്‌ല്‌ സിക്സടിച്ച്‌ നിര്‍വീര്യമാക്കി. സ്കോര്‍ 13.4 ഒാ‍വറില്‍ 150 കടന്നു. തന്‍റെ അവസാന ഓ‍വറിനെത്തിയ ബ്രെറ്റ് ലീയുടെ പന്തില്‍ 50 പന്തില്‍ 88 റണ്‍സെടുത്ത ഗെയ്‌ല്‍ മടങ്ങുമ്പോള്‍ വിന്‍ഡീസ്‌ ജയത്തോടടുത്തിരുന്നു.

നേരത്തെ ടോസ്‌ നേടി ബാറ്റിങ്‌ തുടങ്ങിയ ഓ‍സ്ട്രേലിയ തകര്‍ച്ഛയോടെയാണ് തുടങ്ങിയത്. ടെയ്‌ലര്‍ എറിഞ്ഞ ആദ്യ ഓ‍വറില്‍ വാട്സണും(0)ക്യാപ്റ്റന്‍ പോണ്ടിംഗും(0) പുറത്ത്. പോണ്ടിങ്ങിനു പകരമെത്തിയ ക്ലാര്‍ക്കും(02)വേഗം മടങ്ങി.

പിന്നീട് വാര്‍ണര്‍ ഹാഡിനുമൊത്ത്‌ സ്കോര്‍ ബോര്‍ഡ്‌ ചലിപ്പിച്ചു. 10 ഓ‍വര്‍പിന്നിടുമ്പോള്‍ സ്കോര്‍ മൂന്നിന്‌ 63.വാര്‍ണര്‍ - ഹാഡിന്‍ കൂട്ടുകെട്ട്‌ 50 കടന്നതോടെ ഹാഡിന്‍ ആഞ്ഞടിച്ചു തുടങ്ങി. വൈകാതെ ഹാഡിന്‍(24) മടങ്ങി. 42 പന്തില്‍ അര്‍ധശതകം തികച്ച വാര്‍ണര്‍(53 പന്തില്‍ 63)പതറാതെ ഒരറ്റം കാത്തു. ബ്രാവോയെ സിക്സടിച്ച്‌ ഹസി 13.4 ഒാ‍വറില്‍ സ്കോര്‍ 100ല്‍ എത്തിച്ചു.ഹസി സഹോദരര്‍ ചേര്‍ന്ന് ഓസീസ് സ്കോര്‍ 169ല്‍ എത്തിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :