പാകിസ്ഥാന്‍ കിരീടം നേടും: യൂനിസ്

ലണ്ടന്‍| WEBDUNIA|
രണ്ട് വര്‍ഷം മുമ്പ് ജോഹന്നാസ്ബെര്‍ഗില്‍ നഷ്ടപ്പെട്ട ട്വന്‍റി-20 ലോകകപ്പ് കിരീടം പാകിസ്ഥാന്‍ നേടുമെന്ന് പാക് നായകന്‍ യൂനിസ് ഖാന്‍ പറഞ്ഞു. 2007 ല്‍ നടന്ന ആദ്യ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയോട് അഞ്ച് റണ്‍സിന് തോറ്റാണ് പാക്സ്ഥാന് കിരീടം നഷ്ടമായത്.

ട്വന്‍റി-20യില്‍ പാകിസ്ഥാന്‍ മികച്ച ടീമാണെന്നും ടീമംഗങ്ങളെല്ലാം മികച്ച ഫോമിലെത്തിയതായും യൂനിസ് പറഞ്ഞു. ബൌളിംഗില്‍ ഉമര്‍ഗുലും അബ്ദുര്‍ റസാഖും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മികച്ച ഓള്‍ റൌണ്ടറായ അബ്ദുല്‍ റസാഖ് തിരിച്ചെത്തിയതോടെ ടീം ശക്തമായതായും യൂനിസ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരെയും അയലന്‍ഡിനെതിയുമുള്ള മികച്ച വിജയം ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. യുവതാരങ്ങളുടെ ടീം സ്പിന്‍ ബൌളിംഗിലും ഫീല്‍ഡിലും ഏറെ മികച്ചതാണെന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിലും പേസ് ബൌളര്‍ ഉമര്‍ ഗുലിലുമാണ് പാക് പ്രതീക്ഷകള്‍. ആദ്യ സെമിഫനലില്‍ ദക്ഷിണാഫ്രിക്കയാണ് പാകിസ്ഥാന്‍റെ എതിരാളികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :