പന്തയത്തിന്‍റെ പിച്ചില്‍ ഇന്ത്യ ചാമ്പ്യന്‍‌മാര്‍

WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:00 IST)
ട്വന്‍റി-20 ലോകകപ്പിന് കേളി കൊട്ടുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വാതു വയ്പ്പു രംഗവും സജീവമായി. നിലവിലെ ചാമ്പ്യന്‍‌മാരായ തന്നെയാണ് വാതുവയ്പ്പുകാരുടെ ഇഷ്ട ടീം. രണ്ട് വര്‍ഷം മുന്‍പ് ധോണിയും സംഘവും ദക്ഷിണാഫ്രിക്കയില്‍ കുറിച്ച വിജയചരിത്രം ലണ്ടനിലും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് വാതുവയ്പ്പുകാരുടെ വിലയിരുത്തല്‍.

മൂന്ന് ഇന്ത്യക്കാരായിരിക്കും റണ്‍‌വേട്ടയില്‍ ആദ്യ അഞ്ച് പേരിലെത്തുക എന്നും ഇംഗ്ലീഷ് വാതുവയ്പ്പ് ഏജന്‍സിയായ ലാഡ്ബ്രോക്സ് പറയുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്കായി എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഗൌതം ഗംഭീറായിരിക്കും ഇത്തവണയും ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത് രണ്ടാമതും സുരേഷ് റെയ്‌ന മൂന്നാമതും വീരേന്ദര്‍ സേവാഗ് അഞ്ചാമതുമെത്തുമെന്നാണ് ഏജന്‍സിയുടെ കണക്കുകൂട്ടല്‍.

ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ആര്‍ പി സിംഗ് മാത്രമാണ് ബൌളിംഗില്‍ ആദ്യ അഞ്ചിലുള്ള എക ഇന്ത്യന്‍ താരം. ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ലാഡ്‌ബ്രോക്സിന്‍റെ പട്ടികയില്‍ ഒമ്പതാമതാണ്. ബാറ്റ്‌സ്മാന്‍‌മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ദക്ഷിണാഫ്രിക്കയ്ക്കാരുമുണ്ട്. സ്മിത്തിനു പുറമെ എ ബി ഡിവില്ലിയേഴ്സ്, ജെ പി ഡൂമിനി, ഹെര്‍ഷെല്‍ ഗിബ്സ് എന്നിവരാണ് ആദ്യ പത്തിലുള്ളത്.

മറ്റൊരു പന്തയ ഏജന്‍സിയായ വില്യം ഹില്‍ ഒരു ഇന്ത്യ-ഫൈനലാണ് പ്രവചിക്കുന്നത്.എന്നാല്‍ ഇന്ത്യന്‍ ബുക്കികള്‍ ഒരു ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലാണ് പ്രവചിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :