ന്യൂസിലന്‍ഡിന്‌ ഒരു റണ്‍സ്‌ തോല്‍വി

ലണ്ടന്‍| WEBDUNIA|
ട്വന്‍റി- 20 ലോകകപ്പില്‍ ഗ്രൂപ്പ്‌ എയിലെ അപ്രധാനമായ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിയ്ക്കയ്ക്ക് ഒരു റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം. ഉയര്‍ത്തിയ 129 റണ്‍സ്‌ ലക്‍ഷ്യം പിന്തുടര്‍ന്ന കിവീസിന്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 127 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുളളൂ. സ്കോര്‍: ദക്ഷിണാഫ്രിക്ക 128/7. ന്യൂസിലന്‍ഡ്: 127/5.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വിക്കറ്റ്‌ വീഴ്ത്തുന്നതിനപ്പുറം റണ്‍സ്‌ നല്‍കുന്നതില്‍ പിശുക്കു കാണിച്ചപ്പോള്‍ കീവീസിന് അവസാന ഓവറില്‍ കാലിടറി. അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സായിരുന്നു കീവീസിന് വേണ്ടിയിരുന്നത്. ആദ്യ നാലു പന്തില്‍ ഏഴു റണ്‍സെടുത്ത കീവീസ് ബാറ്റ്‌സ്‌മാന്‍‌മാര്‍ അടുത്ത പന്തില്‍ ബൌണ്ടറി നേടി. അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ്. എന്നാല്‍ രണ്ട് റണ്‍സ് ഓടിയെടുക്കാനേ കീവീസിനു കഴിഞ്ഞുള്ളു.

കിവീസ്‌ നിരയില്‍ 57 റണ്‍സ്‌ എടുത്ത നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ പുറത്താകലാണ് മത്സരത്തില്‍ വഴിത്തിരിവായത്. റോസ്‌ ടെയ്‌ലര്‍ (22) ജേക്കബ്‌ ഓറം (24) എന്നിവര്‍ മാത്രമാണ് കീവീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ജാക്‌ കല്ലിസ്‌(24), ഗ്രെയിം സ്മിത്ത്‌(33), ജെപി ഡുമിനി(29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :