ധോണിയ്ക്ക് യൂനിസിന്‍റെ ഉപദേശം

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 12 ജൂണ്‍ 2009 (17:47 IST)
ടീമിനെ ചുറ്റിപ്പറ്റി ഉണ്ടാവുന്ന വിവാദങ്ങളെ അതിന്‍റെ വഴിക്ക് വിട്ട് എപ്പോഴത്തെയും പോലെ ശാന്തനായി കാര്യങ്ങളെ നേരിടണമെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പാക് നായകന്‍ യൂനിസ് ഖാന്‍റെ ഉപദേശം. ധോണിയും സേവാഗും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

നിങ്ങള്‍ നല്ല രീതിയില്‍ കളിക്കുകയാണെങ്കില്‍ നിങ്ങളുടെ പുറകെ ആരും വരില്ല എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും യൂനിസ് പറഞ്ഞു. ശ്രീലങ്കയുമായുള്ള സൂപപ്ര് എട്ട് പോരാട്ടത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യൂനിസ്.

വാര്‍ത്താസമ്മേളനത്തിനിടെ വീരേന്ദര്‍ സേവാഗിന്‍റെ പരിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് അതിനെപ്പറ്റി അറിയില്ലെന്ന ധോണിയുടെ മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്.ഇത് ധോണിയും സേവാഗും തമ്മിലുള്ള ഭിന്നതയായി മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുകയും ചെയ്തു. പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്ന് സേവാഗ് പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :