തോല്‍‌വിയില്‍ ആശങ്കയില്ലെന്ന് ധോണി

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:00 IST)
ലോകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ ഒമ്പത് റണ്‍സ് തോ‌ല്‍‌വിയില്‍ ആശങ്കപ്പേടേണ്ടതായി ഒന്നുമില്ലെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി.നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീണതാണ് തിരിച്ചടിയായത്. ബാറ്റ്‌സ്മാന്‍‌മാര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും പലര്‍ക്കും അത് മുതലാക്കാനായില്ല.

തോല്‍‌വിയില്‍ നിരാശയുണ്ട്.എങ്കിലും ആശങ്കയില്ല. ചില പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് നമ്മള്‍ ഇറങ്ങിയത്. ഇഷാന്ത് ഫോമിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും ധോണി പറഞ്ഞു.ഭക്‍ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് യുവരാജും ഫിറ്റ്നെസ് പ്രശ്നങ്ങളെ തുടര്‍ന്ന് സേവാഗും ഇന്നലത്തെ മത്സരത്തില്‍ കളിച്ചിരുന്നില്ല.

അടുത്ത സന്നാഹ മത്സരത്തിന് മുന്‍പ് കളിക്കാരെല്ലാം പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നും ധോണി പറഞ്ഞു.ലോകകപ്പിനു മുന്നോടിയായുള്‍ല സന്നാഹ മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍‌പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :