തോറ്റാല്‍ ഇംഗ്ലണ്ട് പുറത്ത്

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:06 IST)
ക്രിക്കറ്റിലെ ശിശുക്കളായ നെതര്‍ലന്‍ഡ്സിനോട് അപ്രീതിക്ഷിത തോല്‍‌വി ചോദിച്ചു വാങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് പാകിസ്ഥാനുമായുള്ള മത്സരം ജയിച്ചേ മതിയാകൂ. സൂപ്പര്‍ എട്ടിലേക്ക് പ്രവേശനം ലഭിക്കണമെങ്കില്‍ ഇന്ന് ജയം അനിവാര്യമായിരിക്കെ രണ്ടും കല്‍‌പ്പിച്ചായിരിക്കും ആതിഥേയര്‍ കളത്തിറങ്ങുക.

അതേസമയം, പരിക്കേറ്റ് പുറത്തിരിക്കുന്ന വെടിക്കെട്ട് ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണ്‍ ഇന്നും കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന ഓഫ് സ്പിന്നര്‍ ഗ്രേം സ്വാനെയും ഓള്‍ റൌണ്ടര്‍ ദിമിത്രി മസ്കരനാസിനെയും പതിനൊന്നംഗ ടീമിലെ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

എന്നാല്‍, സന്നാഹ മത്സരത്തില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും കനത്ത പരാജയം ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാന്‍ കളിക്കാനിറങ്ങുന്നത്. സന്നാഹമത്സരങ്ങളിലെ തോല്‍‌വികള്‍ തങ്ങള്‍ ചിന്തിക്കുന്നില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും പാക് കോച്ച് ഇന്‍‌തിഖാബ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :