ട്വന്‍റി - 20: പാകിസ്ഥാന്‍ സെമിയില്‍

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 16 ജൂണ്‍ 2009 (12:09 IST)
സൂപ്പര്‍ എട്ടില്‍ ദുരബലരായ അയര്‍ലന്‍ഡിനെ 39 റണ്‍സിന് തോല്‍പ്പിച്ച് പാകിസ്ഥാന്‍ ട്വന്‍റി - 20 ലോകകപ്പ് സെമിയില്‍ കടന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 20 ഓവറില്‍ 159 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് 120 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അര്‍ദ്ധ സെഞ്ച്വറി(57) നേടിയ കമ്രാലിന്‍റെ പ്രകടനമാണ് പാകിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഷാസിബ് ഹസന്‍(23), ഷായിദ് അഫ്രീദി(24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ പോട്ടര്‍ ഫീല്‍ഡ് (40) മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റെടുത്ത സ്യീദ് അജ്മലാണ് അയര്‍ലന്‍ഡിന്‍റെ കഥ കഴിച്ചത്. കമ്രാന്‍ അക്മലാണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്ന് നടക്കുന്ന ശ്രീലങ്ക - ന്യൂസിലന്‍ഡ് മത്സരത്തില്‍ ജയിക്കുന്നവര്‍ ഗ്രൂപ്പ് എഫില്‍ നിന്ന് രണ്ടാമതായി സെമിയിലെത്തും. ശ്രീലങ്ക രണ്ട് മത്സരങ്ങളില്‍ വിജയിച്ച് മുന്നിലാണെങ്കിലും റണ്‍റേറ്റില്‍ മൂന്നാം സ്ഥാനത്താണ്. ഒരു മത്സരം ജയിച്ച ന്യൂസിലന്‍ഡിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ സെമിയിലെത്താം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :